ടെറി പ്രാച്ചെറ്റ്
ബ്രിട്ടീഷ് സാഹിത്യകാരനായിരുന്നു ടെറി പ്രോച്ചെറ്റ് . 'ഡിസ്‌ക് വേൾഡ്' എന്ന നോവൽ പരമ്പരയിലൂടെയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായിരുന്നത്. എട്ട് വർഷമായി മറവിരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കയും അദ്ദേഹം നോവലെഴുതിയിരുന്നു. 37 ഭാഷകളിലായി അദ്ദേഹത്തിന്റെ എട്ടു കോടിയോളം പുസ്തകങ്ങൾ വിറ്റഴിക്കപ്പെട്ടു.[1][2]
സർ ടെറി പ്രാച്ചെറ്റ് | ||
---|---|---|
ജനനം | ടെറൻസ് ഡേവിഡ് ജോൺ പ്രാച്ചെറ്റ് 28 ഏപ്രിൽ 1948 ഇംഗ്ലണ്ട് | |
മരണം | 12 മാർച്ച് 2015 ഇംഗ്ലണ്ട് | (പ്രായം 66)|
തൊഴിൽ | നോവലിസ്റ്റ് | |
Genre | ഹാസ്യം | |
ശ്രദ്ധേയമായ രചന(കൾ) | Discworld Good Omens Nation | |
അവാർഡുകൾ |
| |
പങ്കാളി | Lyn Purves (1968–2015; his death) | |
കുട്ടികൾ | Rhianna Pratchett | |
വെബ്സൈറ്റ് | ||
www |
ജീവിതരേഖ
തിരുത്തുക1949 ഏപ്രിൽ 28ന് ബ്രിട്ടനിലെ ബീക്കൺസ്ഫീൽഡിൽ ആണ് ജനനം. 22ാം വയസ്സിൽ ആദ്യനോവലായ 'ദ കാർപറ്റ് പീപ്പിൾ' പുറത്തിറങ്ങി. ഫാന്റസി നോവലുകൾ ഉൾപ്പെടെ 70 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രാദേശിക പത്രപ്രവർത്തകനായിരുന്ന ടെറിയുടെ ആദ്യനോവലായ കളർ ഓഫ് മാജിക്ക് 1983-ലാണ് പുറത്തിറങ്ങി. ഇത് ബെസ്റ്റ് സെല്ലറായതോടെ മുഴുവൻ സമയ എഴുത്തുകാരനായി. ഡിസ്‌ക് വേൾഡ് പരമ്പരയിൽപെട്ട നാല്പതോളം കൃതികൾ ടെറി എഴുതിയിട്ടുണ്ട്. പ്രശസ്തിയുടെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ, 2007-ൽ ടെറി അൾഷിമേഴ്‌സ് രോഗബാധിതനായി. രോഗബാധിതനായശേഷം സ്പീച്ച് റെക്കഗ്നിഷൻ സോഫ്റ്റ് വെയറിന്റെയും മറ്റും സഹായത്തോടെ മൂന്ന് പുസ്തകങ്ങളാണ് ഇത്തരത്തിൽ പുറത്തിറക്കി. 2014-ൽ പുറത്തിറങ്ങിയ ദ ലോങ് മാർസ് ആണ് അവസാന രചന.
രോഗബാധിതനായ ശേഷം അദ്ദേഹം രോഗികളുടെ അവകാശങ്ങൾക്കായും പരസഹായത്തോടുകൂടിയുള്ള മരണത്തിന് നിയമാനുമതി ലഭിക്കണമെന്നാവശ്യപ്പെട്ടും നിരവധി പ്രവർത്തനങ്ങൾ നടത്തി. പരസഹായത്തോടെയുള്ള മരണത്തിന് (Assisted death) അനുമതി തേടി ചില ഡോക്യുമെന്റികളും പ്രബന്ധങ്ങളും ടെറി പ്രാച്ചെറ്റ് അവതരിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ "Sir Terry Pratchett". Amazon. Retrieved 20 May 2012.
- ↑ "Terry Pratchett (biography)". Colinsmythe.co.uk. Archived from the original on 2006-10-03. Retrieved 11 August 2010.
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- ടെറി പ്രാച്ചെറ്റ് at British Council: Literature
- Bookclub: BBC's James Naughtie and a group of readers talk to Terry Pratchett about his book Mort (audio)
- Terry Pratchett Archive at Senate House Library, University of London Archived 2012-04-30 at the Wayback Machine.
- Terry Pratchett talking about The Long Earth with Stephen Baxter Archived 2015-10-01 at the Wayback Machine., Royal Institution video, 21 June 2012
- 12 October 2009 radio interview discussing 'Unseen Academicals' and brain donation at BBC Wiltshire
- Out of the shadows : Four videos in which Terry Pratchett reveals what it was like to be diagnosed with posterior cortical atrophy (PCA), a rare variant of Alzheimer's disease.
- 2 May 2007 Live Webchat Archived 2007-09-27 at the Wayback Machine. transcript at Douglas Adams Continuum
- "29 September 2007 Live Webcast" (audio). Archived from the original on 2008-03-07. Retrieved 2015-03-16.
Terry Pratchett speaks and answers questions at the 2007 National Book Festival in Washington DC
- Meeting Mr Pratchett at The Age
- Pratchett talks about his diagnosis with Alzheimer's, from the Daily Mail (UK)
- On-line video interview for Czech TV (24. 4. 2011) Archived 2015-03-15 at the Wayback Machine.