സ്പെയിനിലെ കാനറി ദ്വീപുകളിലെ ടെനെറിഫെയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ടെയ്ഡെ ദേശീയോദ്യാനം.

Teide National Park
Map showing the location of Teide National Park
Map showing the location of Teide National Park
Location within Tenerife
LocationTenerife, സ്പെയിൻ
Coordinates28°15′47″N 16°36′58″W / 28.263°N 16.616°W / 28.263; -16.616
Area189.9 km2
Established1954
Visitorsപ്രതിവർഷം 3 മില്യൺ സന്ദർശകർ
TypeNatural
Criteriavii, viii
Designated2007 (31st session)
Reference no.1258
State PartySpain
RegionEurope and North America

ദേശീയോദ്യാനത്തിന്റെ കേന്ദ്രത്തിലായി ടെയ്ഡെ പർവതം സ്ഥിതി ചെയ്യുന്നു. 3,718 മീറ്റർ ഉയരമുള്ള ഈ ടെയ്ഡെ പർവതമാണ് സ്പെയിനിലെ ഏറ്റവും ഉയരമേറിയ പർവതം. 1954 ജൂലൈ 22നാണ് ടെയ്ഡെയെ ദേശീയോദ്യാനമാക്കുന്നത്. അങ്ങനെ കാനറി ദ്വീപിലെ മറ്റൊരു ദേശീയോദ്യാനമായ കൽഡേറ ഡി ടാബ്യുറിയന്റെ ദേശീയോദ്യാനത്തോടൊപ്പം ടെയ്ഡെ ദേശീയോദ്യാനം സ്പെയിനിലെ ഏറ്റവും പഴയ മൂന്നാമത്തെ ദേശീയോദ്യാനമായി. കാനറി ദ്വീപുകളിലെ രണ്ടാമത്തെ വലിയ അഗ്നി പർവതമായ പിക്കോ വിയെജോ എന്ന അഗ്നി പർവ്വതവും ഇതേ പാർക്കിനുള്ളിലാണ്. ഇതിന്റെ കൂടിയ ഉയരം 3,135 മീറ്റർ. പിക്കോ വിയെജോയും ടെയ്ഡെ പർവ്വതവും മാത്രമാണ് കാനറി ദ്വീപുകളിൽ 3,000 മീറ്ററിന് മുകളിൽ ഉയരമുള്ള കൊടുമുടികൾ.

2007 ജൂൺ 28നാണ് യുനെസ്കോ ടെയ്ഡെ ദേശീയോദ്യാനത്തെ ലോക പൈതൃക കേന്ദ്രമാക്കുന്നത്.[1] 2007ന് ശേഷം ടെയ്ഡെ ദേശീയോദ്യാനം സ്പെയിനിലെ പന്ത്രണ്ട് നിധികളിൽ ഒന്നാണ്. ടെയ്ഡെയുടെ കിഴക്ക് ഭാഗത്തായി ഒരു റിഡ്ജിൽ ഒബ്സർവേറ്ററിയോ ഡെൽ ടെയ്ഡെയുടെ ടെലിസ്കോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

സ്പെയിനിലെയും യൂറോപ്പിലെയും ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന ദേശീയോദ്യാനമാണ് ടെയ്ഡെ. 2005ലെ കണക്കുകൾ പ്രകാരം ലോകത്തിലെ തന്നെ എട്ടാമത്തെയും ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന ദേശീയോദ്യാനമാണിത്.[2] ഏതാണ്ട് മൂന്ന് ദശലക്ഷം സന്ദർശകരോളം ഇവിടെ ഓരോ വർഷവും എത്താറുണ്ട്..[3] ടെനെറിഫെയുടെ മാത്രമല്ല കാനറി ദ്വീപുകളുടെ തന്നെ പരിസ്ഥിതിയുടെ പ്രതീകമാണ് ടെയ്ഡെ ദേശീയോദ്യാനം.

ശാസ്ത്രപരമായ പ്രാധാന്യം തിരുത്തുക

പാരിസ്ഥിതികവും ഭൗമാന്തർശാസ്ത്രപരവുമായി ടെയ്ഡെ ദേശീയോദ്യാനത്തിന് ചൊവ്വാഗ്രഹവുമായി സാമ്യമുള്ളതിനാൽ ചൊവ്വാഗ്രഹത്തിലെ അഗ്നിപർവ്വതങ്ങളെ പറ്റി പഠിക്കാൻ ഈ ദേശീയോദ്യാനം ഉപയോഗിക്കാറുണ്ട്.[4]

ചൊവ്വാഗ്രഹവുമായുള്ള സാമ്യത്താൽ ചൊവ്വയിലെ ജീവികളെ പറ്റി പഠിക്കാനയക്കേണ്ട വാഹനങ്ങൾ ഇവിടെ പരീക്ഷിക്കാറുണ്ട്.[4] 2001ൽ ഒരുസംഘം ബ്രിട്ടീഷ് ഗവേഷകന്മാർ ചൊവ്വയിലെ ജീവൻ കണ്ടെത്താനുള്ള വഴികളെപ്പറ്റി ഗവേഷണം നടത്താനും 2012ൽ ഒരു വാഹനം പരീക്ഷിക്കാനുള്ള സ്ഥലങ്ങൾ അന്വേഷിച്ചും ഇവിടെയെത്തിയിരുന്നു.[5]

Photos തിരുത്തുക

അവലംബം തിരുത്തുക

  1. "Teide National Park". World Heritage List. UNESCO. Retrieved 2009-01-18.
  2. En las entrañas del volcán|El Español
  3. "Parque Nacional del Teide. Ascenso, Fauna, Flora..." Retrieved March 21, 2016.
  4. 4.0 4.1 "Tenerife se convierte en un laboratorio marciano". Elmundo.es. 3 November 2010. Retrieved 20 September 2014.
  5. "Buscando "marcianos" en el Teide". Loquepasaentenerife.com. Archived from the original on 2012-03-17. Retrieved 20 September 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ടെയ്ഡെ ദേശീയോദ്യാനം യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ടെയ്ഡെ_ദേശീയോദ്യാനം&oldid=3754221" എന്ന താളിൽനിന്ന് ശേഖരിച്ചത്