ടെനോറിയോ വോൾക്കാനോ ദേശീയോദ്യാനം
ടെനോറിയോ വോൾക്കാനോ ദേശീയോദ്യാനം (സ്പാനിഷ്: Parque Nacional Volcán Tenorio) കോസ്റ്റാറിക്കയുടെ വടക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്നതും അരെനാൽ ടിലരാൻ കൺസർവേഷൻ മേഖലയുടെ ഭാഗവുമായ ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനത്തിൻറെ കേന്ദ്രഭാഗം അതിന്റെ പേരിനു നിദാനമായ ഒരു അഗ്നിപർവ്വതമാണ്. 1995-ലാണ് ടെനോറിയോ അഗ്നിപർവതം ദേശീയോദ്യാനത്തിൻറെ ഭാഗമായി മാറിയത്. ഈ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ഗ്വാനകാസ്റ്റെ പ്രവിശ്യയിലെ ഫോർച്ചൂണയിൽ നിന്ന് 26 മൈൽ വടക്കുകിഴക്കായിട്ടാണ്.
Tenorio Volcano National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Costa Rica |
Coordinates | 10°40′23″N 85°0′54″W / 10.67306°N 85.01500°W |
Area | 129 km² |
Established | 1976 |
Governing body | National System of Conservation Areas (SINAC) |
ടെനോറിയോ അഗ്നിപർവ്വതം, നാല് അഗ്നിപർവത കൊടമുടികളും രണ്ട് അഗ്നിപർവ്വത ഗർത്തങ്ങളും അടങ്ങിയതാണ്. ഇതിൽ ഒരു അഗ്നിപർവ്വത ഗർത്തം പലപ്പോഴും മോണ്ടെസുമ അഗ്നിപർവ്വതം എന്നുവിളിക്കപ്പെടുന്നു.[1] ടെനോറിയോയ്ക്ക് 6,287 അടി (1,913 മീറ്റർ) ഉയരമാണുള്ളത്. ഇവിടെനിന്ന് ഉത്ഭവിക്കുന്ന റിയോ സെലെസ്റ്റെ (ഇളം നീല നദി) നീല നിറത്തിൽ കാണപ്പെടുന്നതിനു കാരണം അഗ്നിപർവതത്തിൽ നിന്നുള്ള സൾഫറിൻറെ ഉൽസർജ്ജനവും, കാത്സ്യം കാർബണേറ്റ് ഊറിവരുന്നതുമാണ്.ഉഷ്‌ണജലസ്രാതസ്സുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ എന്നിവയെല്ലാം അടങ്ങിയതാണ് ഭൂപ്രകൃതി.