ടെനോച്ടിട്ലൻ
മുൻ ആസ്ടെക് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ടെനോച്ടിട്ലൻ. ഈ പ്രദേശത്താണ് ഇപ്പോൾ മെക്സിക്കോ നഗരം സ്ഥിതിചെയ്യുന്നത്. മെക്സിക്കോ താഴ്വരയിലെ ടെക്സ്കോക്കൊ തടാകത്തിനു സമീപത്തുള്ള ചതുപ്പുഭൂമിയിൽ എ.ഡി.1300 കളുടെ ആദ്യപകുതിയിലാണ് ആസ്ടെക്കുകൾ ഈ ദ്വീപുനഗരം സ്ഥാപിച്ചത്. ഇരുനൂറോളം വർഷം ഈ നഗരം സമ്പന്നമായി നിലനിന്നതായാണ് കരുതപ്പെടുന്നത്. ഇവിടെ നിരവധി ആസ്ടെക് ക്ഷേത്രങ്ങളും ഹർമ്മ്യങ്ങളും കച്ചവടകേന്ദ്രങ്ങളും മെച്ചപ്പെട്ട നഗരസംവിധാനവും ഉണ്ടായിരുന്നതായി ഉത്ഖനനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. ആസ്ടെക്കുകളുടെ പ്രശസ്തമായ പഞ്ചാംഗ ശില ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മോണ്ടെസുമ കക ചക്രവർത്തിയുടെ കാലത്ത് 1519-ൽ ഹെർണാൻഡോ കോർട്ടസിന്റെ നേതൃത്വത്തിൽ സ്പെയിൻകാർ ഇവിടെയെത്തി ആക്രമണം നടത്തി. ആസ്ടെക്കുകാരുടെ പ്രത്യാക്രമണത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ സ്പെയിൻകാർക്ക് 1520 ജൂൺ 30-ന് ഇവിടം വിടേണ്ടിവന്നു. അടുത്ത വർഷം (1521) കോർട്ടസ് മടങ്ങിയെത്തി. മൂന്നു മാസം നീണ്ടുനിന്ന ആക്രമണത്തിനുശേഷം ഈ നഗരം പിടിച്ചടക്കി നശിപ്പിച്ചു. ആസ്ടെക്കുകളുടെ ചരിത്രാവശിഷ്ടങ്ങൾക്കുമേൽ ഇവർ മെക്സിക്കോ നഗരം പണികഴിപ്പിച്ചു.
മെക്സിക്കോ ടെനോച്ടിട്ലൻ | |||||||
---|---|---|---|---|---|---|---|
1325–1521 | |||||||
Model of the temple district of Tenochtitlan at the National Museum of Anthropology | |||||||
തലസ്ഥാനം | Tenochtitlan | ||||||
പൊതുവായ ഭാഷകൾ | Nahuatl | ||||||
മതം | Aztec religion | ||||||
ഗവൺമെൻ്റ് | Monarchy | ||||||
ചരിത്ര യുഗം | Pre-Columbian | ||||||
• സ്ഥാപിതം | 1325 | ||||||
• Defeat | 1521 | ||||||
|
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Tenochtitlan Entry in The Visual History Project Archived 2011-07-17 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെനോച്ടിട്ലൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |