ടെഡ് നെൽസൺ (ജനനം:1937) ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് തിയഡോർ ഹോം നെൽസൺ, 1963-ൽ ഹൈപ്പർ ടെക്സ്റ്റ് , ഹൈപ്പർ മീഡിയ എന്നീ പ്രയോഗങ്ങൾ നെൽസൺ സംഭാവന ചെയ്തു, 1965-ൽ അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.[1] നെൽസന്റെ ലക്ഷ്യമാണ് വേൾഡ് വൈഡ് വെബ്ബിന്റെ രൂപത്തിൽ വന്നത്.[2] നെൽസൺ രൂപകല്പ്പന ചെയ്ത അവസ്ഥയിലേക്ക് വേൾഡ് വൈഡ് വെബ്ബ് ഇപ്പോഴും ഉയർന്നിട്ടില്ല എന്ന് പറയാം. നെൽസൺ ഇപ്പോൾ സിഗ്സാഗ്(Zigzag) എന്ന പുതിയ സോഫ്റ്റ്വെയറിന്റെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. ട്രാൻസ്‌ക്ലൂഷൻ,[1] വെർച്വാലിറ്റി,[3] ഇന്റർട്വിംഗുലാരിറ്റി (ലിറ്റററി മെഷീനുകളിൽ) എന്നീ പദങ്ങൾ നെൽസൺ ഉപയോഗിച്ചു. 1997-ലെ ഫോബ്‌സ് പ്രൊഫൈൽ അനുസരിച്ച്, നെൽസൺ "ഒരു സൈറാനോ ഡി ബെർഗെറാക്ക് അല്ലെങ്കിൽ 'സോഫ്റ്റ്‌വെയറിന്റെ ഓർസൺ വെല്ലസ്' പോലെ ഒരു ലിറ്ററി റൊമാന്റിക് ആയി സ്വയം കാണുന്നു."[4]

ടെഡ് നെൽസൺ
2011 ൽ ടെക് മ്യൂസിയം ഓഫ് ഇന്നൊവേഷനിൽ നെൽസൺ സംസാരിക്കുന്നു
ജനനം (1937-06-17) ജൂൺ 17, 1937  (87 വയസ്സ്)
കലാലയംSwarthmore College
University of Chicago
Harvard University
Keio University
അറിയപ്പെടുന്നത്Hypertext
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംInformation technology, philosophy, and sociology
സ്ഥാപനങ്ങൾProject Xanadu
സ്വാധീനങ്ങൾVannevar Bush

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

എമ്മി അവാർഡ് നേടിയ സംവിധായകൻ റാൽഫ് നെൽസണിന്റെയും അക്കാദമി അവാർഡ് നേടിയ നടി സെലസ്റ്റ് ഹോമിന്റെയും മകനാണ് നെൽസൺ.[5]അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വിവാഹം ജീവിതം ചുരുങ്ങിയ കാലത്തിനുള്ളിൽ അവസാനിച്ചു, അദ്ദേഹത്തെ കൂടുതലും വളർത്തിയത് മുത്തശ്ശിമാർ ആയിരുന്നു, ആദ്യം ചിക്കാഗോയിലും പിന്നീട് ഗ്രീൻവിച്ച് വില്ലേജിലും.[6]

ഇവയും കാണുക

തിരുത്തുക
  1. 1.0 1.1 Rettberg, Jill Walker. "Complex Information Processing: A File Structure for the Complex, the Changing, and the Indeterminate". Electronic Literature as a Model of Creativity and Innovation in Practice.
  2. Nelson, Theodor Holm (August 1965). "Complex information processing: a file structure for the complex, the changing and the indeterminate". ACM '65: Proceedings of the 1965 20th National Conference. ACM: 84–100. doi:10.1145/800197.806036. ISBN 9781450374958. S2CID 2556127.
  3. Tognazzini, Bruce. "Magic and Software Design". asktog.com. Retrieved 7 April 2017.
  4. "Ted Nelson - Forbes.com". www.forbes.com.
  5. John Leland (July 2, 2011). "Love and Inheritance: A Family Feud". The New York Times. Retrieved July 3, 2011.
  6. "Internet Pioneers: Ted Nelson". Ibiblio. Retrieved July 3, 2011.
"https://ml.wikipedia.org/w/index.php?title=ടെഡ്_നെൽസൺ&oldid=4114405" എന്ന താളിൽനിന്ന് ശേഖരിച്ചത്