ടെക്സ്കോകോ
ടെക്സ്കോകോ, മെക്സിക്കോ സിറ്റിക്ക് 25 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മെക്സിക്കോയിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ്.[1] ഹിസ്പാനിക് കാലഘട്ടത്തിനുമുമ്പ്, ഇത് ടെക്സ്കോകോ തടാകത്തിന്റെ തീരത്തിന്റെ തീരത്തെ പ്രമുഖ ആസ്ടെക് നഗരമായിരുന്നു. കീഴടക്കപ്പെട്ടതിനുശേഷം മെക്സിക്കോ സിറ്റിക്ക് ശേഷമുള്ള ഏറ്റവും പ്രാധാന്യമർഹിക്കുന്ന നഗരമായിരുന്നു ഇതെങ്കിലും കാലക്രമേണ ഇതിന്റെ പ്രാധാന്യ കുറയുകയും നഗരം കൂടുതൽ ഗ്രാമീണ സ്വഭാവത്തിലേയ്ക്കു മാറുകയും ചെയ്തു.[2] കൊളോണിയൽ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ടെക്സ്കോകോ തടാകത്തിന്റെ ഭൂരിഭാഗവും വറ്റിപ്പോകുകയും നഗരം പിന്നീട് തടാക തീരത്തല്ലാതാവുകയും മുനിസിപ്പാലിറ്റിയുടെ ഭൂരിഭാഗവും തടാകത്തിന്റെ തടത്തിന്മേലേയ്ക്കു വ്യാപിക്കുകയും ചെയ്തു.[3] ഇപ്പോൾ മെക്സിക്കോയിലെ ആന്ത്രോപ്പോളജിക്കൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന 125 ടൺ ഭാരമുള്ള ട്ലാലോക്കിന്റെ ശിലാപ്രതിമ ഉൾപ്പെടെ, നിരവധി ആസ്ടെക് പുരാവസ്തുക്കൾ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.[4][5]
ടെക്സ്കോകോ Texcoco de Mora | ||
---|---|---|
Town & Municipality | ||
Part of the main plaza | ||
| ||
Coordinates: 19°30′32″N 98°52′55″W / 19.509°N 98.882°W | ||
Country | Mexico | |
State | State of Mexico | |
Founded | 1551 (as Spanish city) | |
Municipal Status | 1919 | |
• Municipal President | Delfina Gómez Álvarez | |
• Municipality | 418.69 ച.കി.മീ.(161.66 ച മൈ) | |
ഉയരം (of seat) | 2,250 മീ(7,380 അടി) | |
(2005) Municipality | ||
• Municipality | 2,59,308 | |
• Seat | 2,59,260 | |
സമയമേഖല | UTC-6 (Central (US Central)) | |
• Summer (DST) | UTC-5 (Central) | |
Postal code (of seat) | 56100 | |
വെബ്സൈറ്റ് | (in Spanish) Official site |
അവലംബം
തിരുത്തുക- ↑ "Medio Fisico" [Physical features] (in സ്‌പാനിഷ്). Texcoco, Mexico: Municipality of Texcoco. Archived from the original on 2012-06-29. Retrieved 2010-02-16.
- ↑ "Enciclopedia de los Municipios de México Estado de Mexico Texcoco" (in സ്‌പാനിഷ്). Mexico: INAFED. Archived from the original on September 30, 2007. Retrieved 2010-02-16.
- ↑ "Medio Fisico" [Physical features] (in സ്‌പാനിഷ്). Texcoco, Mexico: Municipality of Texcoco. Archived from the original on 2012-06-29. Retrieved 2010-02-16.
- ↑ Avalos, Leopoldo (2006-08-07). "Recuerdan partida de Tláloc" [Remembering the exit of Tlaloc]. Reforma (in സ്‌പാനിഷ്). Mexico City. p. 19.
- ↑ Hernandez, Erika (2003-08-31). "Hallan vestigios de los aztecas" [Vestiges of the Aztecs found]. Mural (in സ്‌പാനിഷ്). Guadalajara, Mexico. p. 11.