ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ സെന്ററാണ് ടെക്സസ് മെഡിക്കൽ സെന്റർ. തെക്കുകിഴക്കേ ഹ്യൂസ്റ്റണിൽ ഹ്യൂസ്റ്റൺ ഡിസ്ട്രിക്റ്റിൽ, റൈസ് സർവ്വകലാശാല, ഹെർമൻ പാർക്ക്, റിലയന്റ് പാർക്ക്, മ്യൂസിയം ഡിസ്ട്രിക് എന്നിവയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന മെഡിക്കൽ സെന്ററിൽ രോഗീപാലനത്തിനും വൈദ്യശാസ്ത്രഗവേഷണത്തിനും ഇതരഗവേഷണങ്ങൾക്കുമുള്ള സൗകര്യങ്ങളുണ്ട്.[1] മെഡിക്കൽ സെന്റർ സ്ഥിതി ചെയ്യുന്ന പ്രദേശം ഡാളസ് ഡൗൺടൗൺ പ്രദേശത്തെക്കാൽ വലുതാണ്.[2] 13 ഹോസ്പിറ്റലുകൾ, 2 മെഡിക്കൽ സ്കൂളുകൾ, 4 നഴ്സിങ് സ്കൂളുകൾ, ഡെന്റിസ്ട്രി, പബ്ലിക്ക് ഹെൽത്ത്, ഫാർമസി എന്നിവയും മറ്റു വൈദ്യശാസ്ത്രമേഖലകളുമായും ബന്ധപ്പെട്ട സ്കൂളുകൾ എന്നിവ ഉൾപ്പെടെ 49 മെഡിക്കൽ സ്ഥാപനങ്ങൾ മെഡിക്കൽ സെന്ററിന്റെ ഭാഗമാണ്ട്. ഈ സ്ഥാപനങ്ങൾ എല്ലാം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവയാണ്. ഇവയിൽ ചില സ്ഥാപനങ്ങൾ ഹ്യൂസ്റ്റൺ നഗരത്തിനു പുറത്താണ് സ്ഥിതി ചെയ്യുന്നത്.[3][4] ലോകത്തെ ഏറ്റവും ആദ്യമായി വായുമാർഗ്ഗമുള്ള ആംബുലൻസ് സർവീസ് തുടങ്ങിയത് ഇവിടെയാണ്. ഈ സർവീസാണ് ലോകത്തെ ഏറ്റവും വലിയ എയർ ആംബുലൻസ് സർവീസ്. ഇതുകൂടാതെ, ലോകത്ത് ഏറ്റവുമധികം ഹൃദയശസ്ത്രക്രിയകൾ നടക്കുന്നത് ഇവിടെയാണെന്ന് ടെക്സസ് മെഡിക്കൽ സെന്റർ അവകാശപ്പെടുന്നു.[5]

ടെക്സസ് മെഡിക്കൽ സെന്റർ - ആകാശത്തുനിന്നുള്ള വീക്ഷണം
ടെക്സസ് മെഡിക്കൽ സെന്ററിനു സമീപമുള്ള മെയ്ൻ സ്ട്രീറ്റ്, ബെയ്ലർ കോളേജ് ഓഫ് മെഡിസിനിൽനിന്നുള്ള കാഴ്ച

പതിനായിരം വിദേശീയരായ രോഗികൾ ഉൾപ്പെടെ 5 ദശലക്ഷം രോഗികൾ വർഷംതോറും ഇവിടം സന്ദർശിക്കുന്നു സന്ദർശിക്കുന്നു. 2006ലെ കണക്കുപ്രകാരം 4,000 ഡോക്ടർമാരും 11,000 രജിസ്റ്റേർഡ് നഴ്സുമാരും ഉൾപ്പെടെ 75,000 പേർ ഹ്യൂസ്റ്റൺ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്നു.[6]


അവലംബം തിരുത്തുക

  1. "Industry Guide: Health Care | Greater Houston Partnership". Archived from the original on 2008-10-15. Retrieved 2010-12-29.
  2. http://www.txccc.org/content.cfm?content_id=1887[പ്രവർത്തിക്കാത്ത കണ്ണി]
  3. Kappes, Hayley. "UTMB partners with Texas Medical Center". Galveston Daily News. Retrieved 2010-05-13.[പ്രവർത്തിക്കാത്ത കണ്ണി]
  4. "UTMB Joins Texas Medical Center: UTMB Is About 50 Miles Away From Texas Medical Center". KPRC Click2Houston. Archived from the original on 2010-03-04. Retrieved 2010-05-13.
  5. "Texas Medical Center - About the Texas Medical Center". Archived from the original on 2007-08-10. Retrieved 14 FEB 2009. {{cite web}}: Check date values in: |accessdate= (help)
  6. "Texas Medical Center - Facts and Figures". Archived from the original on 2010-06-23. Retrieved 14 FEB 2009. {{cite web}}: Check date values in: |accessdate= (help)