ടെക്ടോണിക്സ്
Tectonics (from the Vulgar Latin tectonicus, meaning "building"). ഭൗമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ബലം, ചലനങ്ങൾ തുടങ്ങിയവയെ കുറിച്ചു പ്രതിപാദിക്കുന്ന ഭൂവിജ്ഞാനീയ ശാസ്ത്രശാഖ. ഘടനാ ഭൂവിജ്ഞാനീയവുമായി ബന്ധമുണ്ടെങ്കിലും പ്രസ്തുത സംജ്ഞയുടെ പര്യായമല്ല ടെക്ടോണിക്സ്. ഘടനാ ഭൂവിജ്ഞാനീയം പ്രധാനമായും ശിലകളുടെ ഘടനയെ നിർണയിക്കുമ്പോൾ ടെക്ടോണിക്സ് ഭൗമോപരിതല ഘടനയെയും ഭൂരൂപങ്ങളെപ്പറ്റിയുമാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. 1960 കളിൽ വികസിപ്പിച്ചെടുത്ത പ്ലേറ്റ് ടെക്ടോണിക്സ് സിദ്ധാന്തമാണ് ഭൗമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ടെക്ടോണിക ബലത്തെ സംബന്ധിച്ചുള്ള അടിസ്ഥാന വസ്തുതകൾ അവതരിപ്പിച്ചത്. ഈ സിദ്ധാന്തപ്രകാരം വലുതും ചെറുതുമായ നിരവധി ഫലകങ്ങളുടെ സംയോജനമാണ് ഭൂമിയുടെ പുറന്തോട്. ഇവയുടെ സ്ഥാനചലനമാണ് ഭൗമോപരിതല ഘടനയിൽ വൈരൂപ്യം സൃഷ്ടിക്കുന്നതെന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്.
അവലംബം
തിരുത്തുകഅധിക വായനയ്ക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെക്ടോണിക്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |