ടെക്ജെൻഷ്യ

സ്റ്റാർട്ടപ്പ് കമ്പനി

ചേർത്തല ഇൻഫോപാർക്കിലെ ഒരു മലയാളി സ്റ്റാർട്ടപ്പ് കമ്പനിയാണ് ടെക്ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. 2020 ൽ കേന്ദ്ര സർക്കാരിന്റെ വീഡിയോ കോൺഫ്രൻസിങ്ങ് ചലഞ്ചിൽ ടെക്ജൻഷ്യ തയ്യാറാക്കിയ സോഫ്റ്റ് വെയർ, വീ കൺസോൾ ചലഞ്ചിൽ ഒന്നാമതെത്തി. ജോയി സെബാസ്റ്റ്യനാണ് ടെക്ജെൻഷ്യയുടെ സി.ഇ.ഒ. ഒരു കോടി രൂപയും മൂന്നു വർഷത്തേക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗ് ഉപകരണങ്ങൾക്കുള്ള കരാറുമാണ് സമ്മാനമായി ലഭിച്ചത്.[1]കേരളത്തിന്റെ ഔദ്യോഗിക വിഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമായി വീ കൺസോൾ, 2022 മാർച്ചിൽ മന്ത്രിസഭ തീരുമാനിച്ചു.[2]

ടെക്ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
വിഭാഗം
പ്രൈവറ്റ് കമ്പനി
ആസ്ഥാനംചേർത്തല, ആലപ്പുഴ, കേരളം
സ്ഥാപകൻ(ർ)ജോയ് സെബാസ്റ്റ്യൻ
സേവനങ്ങള്വീഡിയോ കോൺഫറൻസിംഗ്

തുടക്കം

തിരുത്തുക

2009ലാണ് ടെക്‌ജെൻഷ്യ ആരംഭിച്ചത്. പിന്നീട് ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ യൂറോപ്പിലേയും യുഎസിലേയും പല കമ്പനികൾക്കും വേണ്ടിയും വീഡിയോ കോൺഫറൻസ് ഡൊമൈനിൽ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.[1]

കേന്ദ്രസർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ച്

തിരുത്തുക

കോവിഡ് ലോക്ഡൗൺ കാരണം പല ഓഫിസുകളും വ്യക്തികളും സൂം വിഡിയോ കോളിങ് ആപ് ഉപയോഗിച്ചാണ് ചർച്ചകൾ നടത്തിയിരുന്നത്. എന്നാൽ ഇതിന് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും പല ഉദ്യോഗസ്ഥരും അത് തുടർന്നും ഉപയോഗിച്ചിരുന്നു. ഇതോടെയാണ്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇന്ത്യൻ സ്റ്റർട്ടപ്പുകളോട് സർക്കാരിന് ഉപയോഗിക്കാനായി ഒരു വിഡിയോ കോൺഫറൻസിങ് ആപ്പ് ഉണ്ടാക്കാൻ ആശ്യപ്പെട്ടത്.

ആദ്യഘട്ടമായി 12 കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും അവർക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നൽകുകയും ചെയ്തു. അവർ സമർപ്പിച്ച പ്രോട്ടോടൈപ്പുകൾ വിലയിരുത്തി മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുകയും അന്തിമ ഉൽപന്നം വികസിപ്പിച്ചെടുക്കാനായി 20 ലക്ഷം രൂപ വീതം മൂന്നു കമ്പനികൾക്കും നൽകുകയും ചെയ്തു. ഇത്തരത്തിൽ വികസിപ്പിച്ച ഉൽപന്നങ്ങൾ പരിശോധിച്ചാണ് വിദഗ്ദ്ധരടങ്ങിയ ജൂറി ടെക്ജെൻഷ്യയെ തെരഞ്ഞെടുത്തത്.

ഇന്ത്യ ഇന്നവേഷൻ ചാലഞ്ചിൽ വിജയിച്ചതിനെ തുടർന്ന് വി–കൺസോളിനെ കേന്ദ്ര സർക്കാർ ഔദ്യോഗിക പ്ലാറ്റ്‌ഫോമായി അംഗീകരിച്ചിരുന്നു. കേരള ഹൈക്കോടതി, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഭാഭാ ആറ്റമിക് റിസർച് സെന്റർ, ഇന്ത്യൻ പ്ലാസ്മ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ നേവി, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളും ഇത് ഉപയോഗിക്കുന്നുണ്ട്. [3]

വീ കൺസോൾ

തിരുത്തുക

കേന്ദ്ര സർക്കാരിന്റെ ഇന്നവേഷൻ ചാലഞ്ചിൽ വിജയിച്ചതോടെ രാജ്യത്തെ പ്രധാന വീഡിയോ കോൺഫറൻസിങ് ടൂൾ ആയി ടെക്ജെൻഷ്യയുടെ വി കൺസോൾ മാറുമെന്ന് കരുതപ്പെടുന്നു.[4] സൂമിൽ നിന്നും മറ്റു സോഫ്റ്റ്‌വെയറുകളിൽനിന്നും വി കൺസോളിനെ വ്യത്യസ്തമാക്കുന്ന പലഘടകങ്ങളുമുണ്ട്. മീറ്റിങ്ങിൽ ഒരാൾ കയറിയാലും 50പേർ കയറിയാലും ദൃശ്യമേന്മയിൽ മാറ്റമില്ല. നൂറിലധികംപേർക്ക് ഒരേസമയം പങ്കെടുക്കാം. മുന്നൂറിലധികംപേർക്ക് കാണുകയും ചെയ്യാം. നൂറുശതമാനം സുരക്ഷിതമാണെന്നും സൈനിക ആവശ്യങ്ങൾക്കുവരെ ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.[5] 10,000 യൂസർ ഐഡി വരെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്റെ വില 43 കോടിയാണ്.

കേരളത്തിന്റെ ഔദ്യോഗിക വിഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോം

തിരുത്തുക

ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വി–കൺസോൾ കേരളത്തിന്റെ ഔദ്യോഗിക വിഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമായി മന്ത്രിസഭ തീരുമാനിച്ചു . വി കൺസോൾ വാങ്ങുന്നതിന് 5 വർഷത്തേക്കു കരാറുണ്ടാക്കാനുള്ള തീരുമാനത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. 10,000 യൂസർ ഐഡി വരെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്റെ വില 43 കോടിയാണ്. എന്നാൽ, സൗജന്യമായാണ് ടെക്ജൻഷ്യ സോഫ്റ്റ്‍വെയർ നൽകുന്നത്. പകരം ടെക്ജൻഷ്യ പ്രവർത്തിക്കുന്ന ചേർത്തല, കൊച്ചി ഐടി പാർക്കുകളിലെ 15,000 ചതുരശ്ര അടി സ്ഥലത്തെ വാടക സർക്കാർ വഹിക്കും. ഏകദേശം 79 ലക്ഷം രൂപയാണ് വാടക ഇനത്തിൽ സർക്കാർ പ്രതിവർഷം ചെലവഴിക്കുക. ആപ്ലിക്കേഷൻ പരിപാലനവും ഡേറ്റാ സംരക്ഷണവും ഐടി മിഷന്റെ ചുമതലയാണ്.

  1. 1.0 1.1 "ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവിൽ കേരളത്തിന്റെ ടെക്‌ജെൻഷ്യ രാജ്യത്തിന്റെ ചരിത്രത്തിലേക്ക്". മനോരമ. August 20, 2020. Retrieved August 20, 2020.
  2. https://www.manoramaonline.com/news/kerala/2022/03/30/vconsol-kerala-official-video-conference-platform.html
  3. https://www.manoramaonline.com/news/kerala/2022/03/30/vconsol-kerala-official-video-conference-platform.html
  4. "വീഡിയോ കോൺഫറൻസിങ്ങ് ആപ്പിനായുള്ള ഇന്നവേഷൻ ചലഞ്ചിൽ മലയാളി സ്റ്റാർട്ടപ്പിന് വിജയം". മാതൃഭൂമി. August 20, 2020. Retrieved August 20, 2020.
  5. "'സൂമി'നുപകരം ഇനി ആലപ്പുഴക്കാരന്റെ കമ്പനി". മാതൃഭൂമി. August 21, 2020. Archived from the original on 2020-08-21. Retrieved August 21, 2020.{{cite web}}: CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടെക്ജെൻഷ്യ&oldid=3970514" എന്ന താളിൽനിന്ന് ശേഖരിച്ചത്