അമേരിക്കയിലെ ഒരു നഗരമാണിത്. പൂർവവിസ്കോൺസിനിലായുള്ള (Wisconsin) ഈ നഗരം മാനിറ്റോവക് (Milwaukee) കൗണ്ടിയിൽപ്പെടുന്നു. മിഷിഗൺ തടാകതീരത്ത്, ഈസ്റ്റ് ട്വിൻ, വെസ്റ്റ് ട്വിൻ നദികളുടെ അഴിമുഖത്തായിട്ടാണ് നഗരം സ്ഥിതിചെയ്യുന്നത്. മാനിറ്റോവക്, മിൽവോകി (Milwaukee) എന്നീ നഗരങ്ങളിൽ നിന്ന് യഥാക്രമം 6 കി.മീ.ഉം 145 കി.മീ.ഉം വടക്കായാണ് ടൂ റിവേഴ്സ് നഗരത്തിന്റെ സ്ഥാനം. ജനസംഖ്യ: 13030. ഒരു മുഖ്യവാണിജ്യാടിസ്ഥാന മത്സ്യബന്ധന തുറമുഖവും, വ്യാവസായിക കേന്ദ്രവുമാണ് ടൂ റിവേഴ്സ്. അലുമിനിയം, വൈദ്യുതോപകരണങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങൾ.

Two Rivers, Wisconsin
City
Intersection of WIS 42 and WIS 147
Intersection of WIS 42 and WIS 147
Nickname(s): 
"The Coolest Spot in Wisconsin"[1] "The Cool City"[2] "TR" or "Trivers" "Carp Town"[3]
Motto(s): 
"Catch our friendly waves"
Location of Two Rivers in Manitowoc County, Wisconsin.
Location of Two Rivers in Manitowoc County, Wisconsin.
Two Rivers, Wisconsin is located in Wisconsin
Two Rivers, Wisconsin
Two Rivers, Wisconsin
Location in the state of Wisconsin
Coordinates: 44°9′18″N 87°34′35″W / 44.15500°N 87.57639°W / 44.15500; -87.57639
Country United States
State Wisconsin
CountyManitowoc
വിസ്തീർണ്ണം
 • ആകെ6.49 ച മൈ (16.82 ച.കി.മീ.)
 • ഭൂമി6.04 ച മൈ (15.66 ച.കി.മീ.)
 • ജലം0.45 ച മൈ (1.17 ച.കി.മീ.)
ജനസംഖ്യ
 • ആകെ11,712
 • കണക്ക് 
(2019)[6]
11,041
 • ജനസാന്ദ്രത1,826.77/ച മൈ (705.26/ച.കി.മീ.)
സമയമേഖലUTC−6 (Central (CST))
 • Summer (DST)UTC−5 (CDT)
ZIP codes
54241
Area code920
FIPS code55-81325
വെബ്സൈറ്റ്www.two-rivers.org

1836-ൽ ഒരുകൂട്ടം മുക്കുവരാണ് ടൂ റിവേഴ്സ് നഗരം സ്ഥാപിച്ചത്. തുടർന്ന് ഇവിടെ ഒരു തടി മിൽ സ്ഥാപിക്കുകയും വളരെ പെട്ടെന്ന് ഇതൊരു തടി വ്യവസായ കേന്ദ്രമായി വികസിക്കുകയും ചെയ്തു. പക്ഷേ, താമസിയാതെ തടി വ്യവസായം മറ്റു വ്യവസായങ്ങൾക്ക് വഴിമാറി. 1878-ൽ ഈ നഗരം യൂണിയനിൽ ലയിപ്പിക്കപ്പെട്ടു. 'കൗൺസിൽ മാനേജർ' മാതൃകയിലുള്ള ഭരണമാണ് ടൂ റിവേഴ്സിൽ നിലവിലുള്ളത്.

  1. Pawlitzke, Mary (1978). The Two Rivers Story. Denmark, Wisconsin: Brown County Publishing Co. p. 2.
  2. Pawlitzke, Mary (1978). The Two Rivers Story. Denmark, Wisconsin: Brown County Publishing Co. p. 10.
  3. Hodgson, Cindy (2010-05-21). "Fishing contest will include new Carp Fest set for June 5, 6". Herald Times Reporter. Archived from the original on 2013-04-13. Retrieved 2013-02-26.
  4. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; wwwcensusgov എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ റിവേഴ്സ് ടൂ റിവേഴ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂ_റിവേഴ്സ്&oldid=3444631" എന്ന താളിൽനിന്ന് ശേഖരിച്ചത്