ടീ ടീ ലൂസ്
ടീ ടീ ലൂസ് ഒരു ബർമീസ് ജീവകാരുണ്യപ്രവർത്തകയും ഗോർഡൺ ലൂസ് എന്ന ബർമൻ പണ്ഡിതന്റെ ഭാര്യയുമായിരുന്നു. 1915 ഏപ്രിൽ 20-നു അടുത്ത സുഹൃത്ത് ആയ പീ മാംഗ് ടിൻ എന്ന ഒരു ബർമൻ പണ്ഡിതന്റെ സഹോദരിയായ ടീ ടീ ലൂസിനെ വിവാഹം കഴിച്ചു.[1]ടീ ടീ ലൂസ് ചിൽഡ്രൻസ് എയിഡ് ആൻഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിലെ സ്ഥാപക അംഗമായിരുന്നു.[2]1928 സെപ്തംബർ 1 ന് ദവ്. ടീ ടീ, വീടില്ലാതെ പുറംതള്ളപ്പെട്ടവർക്കും കൂട്ടം തെറ്റി ലക്ഷ്യമില്ലാതെ അലയുന്നവർക്കും വേണ്ടി ഒരു വീട് ആരംഭിച്ചു. ബിസിനസുകാരനായ യു ബ ഓയുടെ ഉടമസ്ഥതയിലുള്ള റങ്കൂണിലെ 114 ഇനിയ റോഡിലെ ഭൂമിയിൽ അനാഥർക്കുവേണ്ടിയുള്ള ഒരു അനാഥാലയവും സ്കൂളും നിർമ്മിച്ചു. [3][4][5] 6000 ആൺകുട്ടികൾക്കാണ് ഈ വീട് താമസസ്ഥലമൊരുക്കിയത്. യുനെസ്കോയിൽ നിന്നുള്ള സുരക്ഷിത നിക്ഷേപം ഇതിനായി ലഭിച്ചു.[5]1959 ൽ റമോൺ മാഗ്സസെ അവാർഡ് പൊതു ജനസേവനത്തിനായി ലഭിച്ചു. 1964 -ൽ നെൻ വിൻ അട്ടിമറിയെ തുടർന്ന്, അവരും ഭർത്താവും ബർമ്മയിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് അവർ ജേഴ്സിയിലെ ചാനൽ ഐലൻഡിൽ താമസമാരംഭിച്ചു.
Tee Tee Luce | |
---|---|
ജനനം | Tee Tee 19 ജൂലൈ 1895 |
മരണം | 9 സെപ്റ്റംബർ 1982 | (പ്രായം 87)
മറ്റ് പേരുകൾ | Daw Tee Tee |
തൊഴിൽ | Philanthropist |
ജീവിതപങ്കാളി(കൾ) | Gordon Luce (1915–1979, his death) |
കുട്ടികൾ | John Luce Sandra Luce |
ബന്ധുക്കൾ | Pe Maung Tin (brother) |
പുരസ്കാരങ്ങൾ | Ramon Magsaysay Award |
അവലംബം
തിരുത്തുക- ↑ "Papers of Gordon Luce: BIOGRAPHICAL NOTE" (PDF). National Library of Australia. August 1999. p. 4. Retrieved 12 August 2011.
- ↑ "CITATION for Tee Tee Luce and Joaquin Villalonga". Ramon Magsaysay Award Foundation. Manila, Philippines. 31 August 1959. Archived from the original on 2012-05-03. Retrieved 12 August 2011.
- ↑ Olsen, Kirsten (1994). Chronology of women's history. Greenwood Publishing Group. pp. 227. ISBN 978-0-313-28803-6.
- ↑ Luce, John; A. B. Griswold (1980). "In Memoriam: Gordon Hannington Luce, C. B. E., D. Litt". Artibus Asiae. 42 (1). Artibus Asiae Publishers: 114–118. JSTOR 3250010.
- ↑ 5.0 5.1 Carroll, Diana (August 2001). "The Forgotten Philanthropist: Daw Tee Tee Luce (1895-1982)" (PDF). National Library of Australia News. XI (11). National Library of Australia.