ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റായിരുന്നു ടി.സാമുവേൽ (21 ജനുവരി 1925 - 2 നവംബർ 2012)[1]. പോക്കറ്റ് കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നു.[2]

ടി. സാമുവൽ

ജീവിതരേഖതിരുത്തുക

വി.സാമുവേലിന്റെയും സാറാമ്മ സാമുവലിന്റെയും മകനായി ന് കൊല്ലം ജില്ലയിലെ മയ്യനാട്ടാണ് ടി. സാമുവേൽ ജനിച്ചത്. ബി.എസ്.സി ബിരുദം നേടിയ ശേഷം മദ്രാസ് സ്കൂൾ ഒഫ് ആ‌ർട്സിൽ നിന്ന് ബിരുദം നേടി. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികനായി. ഇന്ത്യ-പാക് വിഭജനത്തിനു ശേഷമാണ് ഡൽഹിയിലെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കിടെ കാർട്ടൂണിസ്റ്റും മലയാളിയുമായ ശങ്കറിനെ പരിചയപ്പെട്ടതാണ് ജീവിതത്തിലെ വഴിത്തിരിവായത്. ഡൽഹിയുടെ കാഴ്ചകൾ പങ്കുവച്ച ദിസ് ഈസ് ഡൽഹിയാണ് ഇന്ത്യയിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ. സർക്കാർ ജീവനക്കാരുടെ ദൈന്യത പങ്കുവയ്ക്കുന്ന ബാബൂജി, ബെസ്റ്റ് ഒഫ് ഗരീബ് തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. 1985 ൽ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നു വിരമിച്ചു.

ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ സാമുവലിന്റേതാണ് - ദിസ് ഈസ് ഡൽഹി എന്ന പേരിൽ ടൈംസ് ഓഫ് ഇന്ത്യയിൽ. ഇതു തുടങ്ങിയ കാലത്തു ലഹോറിലെ പത്രങ്ങൾ ദിസ് ഈസ് ലഹോർ എന്ന പേരിൽ ഇതു സമ്മതം കൂടാതെ പുനഃപ്രസിദ്ധീകരണം നടത്തി. ഇന്ത്യയിലെ ആദ്യത്തെ അനിമേഷൻ ഫിലിം, 'വുഡ്കട്ടേഴ്സ് എന്ന പേരിൽ 80 അടി നീളത്തിൽ 16 എംഎമ്മിൽ തയ്യാറാക്കി.[3]

സാമൂഹ്യ വികസന പരിപാടികളുടെ പ്രചാരണത്തിന് കേന്ദ്രസർക്കാർ സാമുവലിന്റെ ആക്ഷേപഹാസ്യം ഉപയോഗിച്ചു. ഇന്ത്യൻ എയർലൈൻസ്, റെയിൽബോർഡ്, ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ, നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിൽ എന്നിവയും ബോധവൽക്കരണപ്രവർത്തനങ്ങളിൽ സാമുവലിന്റെ സഹായം തേടി. ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യയിലെ ഗ്രാമീണ ആരോഗ്യപ്രവർത്തനങ്ങളിൽ പിന്നീട് പങ്കാളിയായി.[4]

കാർട്ടൂൺ സമാഹാരങ്ങൾതിരുത്തുക

 • ബാബുജി
 • ദ ബെസ്റ്റ് ഓഫ് ഗരീബ്
 • ബാബുജീസ് തോട്സ്

ആത്മകഥതിരുത്തുക

 • നെവർ എ ഡൾ മൊമന്റ്

പുരസ്‌കാരങ്ങൾതിരുത്തുക

1996ൽ കേരളാ കാർട്ടൂൺ അക്കാഡമിയുടെ ഫെലോഷിപ്പ് അവാർഡ്[5]

അവലംബംതിരുത്തുക

 1. "ഒരു ഓർമക്കുറിപ്പ്" (PDF). മലയാളം വാരിക. 2012 നവംബർ 23. ശേഖരിച്ചത് 2013 ഫെബ്രുവരി 11. Check date values in: |accessdate= and |date= (help)
 2. http://www.mathrubhumi.com/story.php?id=314000
 3. http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=12745588&programId=1073753987&tabId=0&contentType=EDITORIAL&BV_ID=@@@
 4. http://www.deshabhimani.com/newscontent.php?id=221694
 5. http://news.keralakaumudi.com/news.php?nid=ac1650e84daa65fbbfe7e26dc7390412

പുറം കണ്ണികൾതിരുത്തുക

 • ഓൺലൈൻ എക്സിബിഷൻ[1]
 • അതിർത്തികൾ മായ്ച്ച കാർട്ടൂണിന്റെ മൃദുലശക്തി - ഇ.പി. ഉണ്ണി [2]
"https://ml.wikipedia.org/w/index.php?title=ടി._സാമുവേൽ&oldid=3102898" എന്ന താളിൽനിന്ന് ശേഖരിച്ചത്