ടി. ടി. വി. ദിനകരൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

അമ്മ മക്കൾ മുന്നേറ്റ കഴകത്തിൻ്റെ (എ.എം.എം.കെ) സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ അണ്ണാ ഡി.എം.കെ നേതാവുമാണ് തിരുത്തുറപൂണ്ടി തിരുവെങ്കടം വിവേകാനന്ദ ദിനകരൻ എന്നറിയപ്പെടുന്ന ടി.ടി.വി. ദിനകരൻ.(ജനനം : 13 ഡിസംബർ 1963) അണ്ണാ ഡി.എം.കെയുടെ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച ദിനകരൻ രണ്ട് തവണ രാജ്യസഭയിലും ഓരോ തവണ വീതം ലോക്സഭയിലും നിയമസഭയിലും അംഗമായിരുന്നു. [1] [2] [3][4]

ടി.ടി.വി ദിനകരൻ
നിയമസഭാംഗം
ഓഫീസിൽ
2017-2021
മണ്ഡലംഡോ. രാധാകൃഷ്ണ നഗർ
രാജ്യസഭാംഗം
ഓഫീസിൽ
2004-2010
മണ്ഡലംതമിഴ്നാട്
ലോക്‌സഭാംഗം
ഓഫീസിൽ
1999-2004
മണ്ഡലംപെരിയകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1963-12-13) 13 ഡിസംബർ 1963  (60 വയസ്സ്)
തിരുത്തുറപൂണ്ടി, മദ്രാസ്, തമിഴ്നാട്
രാഷ്ട്രീയ കക്ഷി Amma Makkal Munnetra Kazhagam (from 15 March 2018)
  • അമ്മമക്കൾ മുന്നേറ്റ കഴകം
  • അണ്ണാ ഡി.എം.കെ (1996-2018)
പങ്കാളിഅനുരാധ
കുട്ടികൾജയഹാരിണി
As of 7 ജൂലൈ, 2024
ഉറവിടം: Loksabha

ജീവിതരേഖ

തിരുത്തുക

ടി.വിവേകാനന്ദൻ്റെയും ബി.വനിതമണിയുടേയും മകനായി 1963 ഡിസംബർ 13ന് തമിഴ്നാട്ടിലെ തിരുവരൂർ ജില്ലയിലെ തിരുത്തുറപൂണ്ടിയിൽ ജനനം. വി.കെ.ശശികലയുടെ സഹോദരിയുടെ മകനാണ് ദിനകരൻ. പന്ത്രണ്ടാം ക്ലാസാണ് വിദ്യാഭ്യാസയോഗ്യത.

1999-ൽ അണ്ണാ ഡി.എം.കെ ടിക്കറ്റിൽ രാജ്യസഭാംഗമായതിനെ തുടർന്നാണ് ദിനകരൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പാർട്ടിയിൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വിശ്വസ്ഥനായിരുന്നു. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പെരിയകുളം മണ്ഡലത്തിൽ വിജയിച്ചു ആദ്യമായി പാർലമെൻറിലെത്തി.

2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പെരിയകുളത്ത് നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് തിരഞ്ഞെടുപ്പ് രംഗത്ത് നിന്നൊഴിവായി പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധിച്ച ദിനകരൻ 2016-ൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടർന്നാണ് വീണ്ടും മത്സരരംഗത്തേക്ക് എത്തിയത്.

2017-ൽ ജയലളിതയുടെ മരണത്തെ തുടർന്നുണ്ടായ അധികാര തർക്കത്തെ തുടർന്ന് അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ടു.

2017-ലെ ആർ.കെ.നഗർ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ദിനകരൻ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി.

2018-ൽ അമ്മ മക്കൾ മുന്നേറ്റ കഴകമെന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച ദിനകരൻ 2019 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്.

2021-ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കോവിൽപ്പെട്ടിയിൽ നിന്ന് എ.എം.എം.കെ ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തേനിയിൽ നിന്ന് മത്സരിച്ചെങ്കിലും ഡി.എം.കെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.[5]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക

ടി.ടി.വി.ദിനകരൻ (ജനനം: ഡിസംബർ 13, 1963) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയുമാണ്, 2017 ഡിസംബറിൽ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. 2018 മാർച്ച് 15-ന് ദിനകരൻ അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പേരിൽ തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. മുമ്പ് അദ്ദേഹം ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ സംസ്ഥാന ട്രഷററും രാജ്യസഭയിലും ലോക്‌സഭയിലും അംഗവുമായിരുന്നു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

തിരുത്തുക
വർഷം പാർട്ടി നിയോജക മണ്ഡലം ഫലം കിട്ടിയ വോട്ടുകൾ വോട്ട് %
2017 സ്വതന്ത്രൻ ഡോ. രാധാകൃഷ്ണൻ നഗർ വിജയിച്ചു 89,013 50.32%

1999, 2004 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ദിനകരൻ 2004ൽ വിജയിച്ചു.[6] [7]

വർഷം തിരഞ്ഞെടുപ്പ് പാർട്ടി മണ്ഡലം ഫലം കിട്ടിയ വോട്ടുകൾ വോട്ട് %
1999 13 ആം ലോക്സഭ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം  പെരിയകുളം വിജയിച്ചു 3,03,881 46.15%
2004 14 ആം ലോക്സഭ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം  പെരിയകുളം രണ്ടാം സ്ഥാനം 3,25,696

അവലംബങ്ങൾ

തിരുത്തുക
  1. "Dhinakaran wins RK Nagar bypoll, creates history in Tamil Nadu". Pradeep Kumar. The Times of India. 24 December 2017. Retrieved 24 December 2017.
  2. "Dhinakaran, Shri T. T. V. Lok Sabha Profile". Lok Sabha. Retrieved 25 August 2017.
  3. "Shri LED. T. V. Dhinakaran CMRajya Sabha profile". Rajya Sabha. Archived from the original on 2011-05-29. Retrieved 25 August 2017.
  4. http://indiatoday.intoday.in/story/ttv-dinakaran-aiadmk-tamil-nadu/1/940267.html
  5. DMK win in Theni 2024 loksabha
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2018-03-07.
  7. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-01-04. Retrieved 2018-03-07.
"https://ml.wikipedia.org/w/index.php?title=ടി._ടി._വി._ദിനകരൻ&oldid=4099746" എന്ന താളിൽനിന്ന് ശേഖരിച്ചത്