ടി.ജി. അച്യുതൻനമ്പൂതിരി

(ടി. ജി. അച്യുതൻനമ്പൂതിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ നാടോടിപ്പാട്ടുകളുടെ സമ്പാദകനും ഗവേഷകനുമായിരുന്നു ടി.ജി. അച്യുതൻനമ്പൂതിരി. മഹാകവി ഉള്ളൂരിന്റെ സഹചാരിയായിരുന്ന അച്യുതൻനമ്പൂതിരി ധാരാളം പാട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഭാഷാപോഷിണിയിൽ അവയിൽ പല പാട്ടുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കോട്ടയം കേരളവർമ്മയെ കുറിച്ചുള്ള ഒരു പാട്ട് തമ്പുരാൻപാട്ട് എന്നപേരിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മഹാകവി ഉള്ളൂരിന് പല പാട്ടുകളും അദ്ദേഹം സമ്പാദിച്ചു നല്കിയിരുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.ജി._അച്യുതൻനമ്പൂതിരി&oldid=3081413" എന്ന താളിൽനിന്ന് ശേഖരിച്ചത്