ടി. ആര്യാദേവി
കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കെ. ആർ. നമ്പൂതിരി എൻഡോവ്‌മെന്റ് അവാർഡ് നേടിയ എഴുത്തുകാരിയാണ് ഡോ. ടി. ആര്യദേവി. ന്യായദർശനം എന്ന വൈദികസാഹിത്യ കൃതിക്കാണ് പുരസ്കാരം.[1]
ടി. ആര്യാദേവി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | അദ്ധ്യാപിക, സാഹിത്യകാരി |
അറിയപ്പെടുന്നത് | സംസ്‌കൃത സാഹിത്യം |
ജീവിതരേഖ
തിരുത്തുകതൃപ്പൂണിത്തുറയിലെ ഗവൺമെന്റ് പാലസ് ഗേൾസ് ഹൈസ്‌കൂളിലും തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്‌കൃത കോളേജിലും പഠിച്ചു. തൃശൂർ ശ്രീകേരളവർമ കോളേജിൽ 23 വർഷം അധ്യാപികയായിരുന്നു. കോഴിക്കോട് സർവകലാശാലയിൽ നിന്ന് പി.എച്ച്ഡി. ബിരുദം നേടി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ന്യായവിഭാഗത്തിൽ പ്രൊഫസറും വകുപ്പധ്യക്ഷയുമായിരുന്നു. 2007 ഏപ്രിൽ 30 ന് വിരമിച്ചു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഫാക്കൽട്ടി ഓഫ് ഇന്ത്യ ലോജിക്കിന്റെ ഡീനായും പ്രവർത്തിച്ചു.
കൃതികൾ
തിരുത്തുക- ന്യായദർശനം
- ശബ്ദ പ്രമാണ വിചാരം'
- ന്യായശാസ്ത്ര പ്രവേശിക
- അർഥസംഗ്രഹ സാരം
പുരസ്കാരങ്ങൾ
തിരുത്തുക- കെ. ആർ. നമ്പൂതിരി എൻഡോവ്‌മെന്റ് അവാർഡ് (കേരള സാഹിത്യ അക്കാദമി, 2015)