ക്രിക്കറ്റ് സംഘടനരംഗത്ത് കേരളത്തിൽ പ്രവർത്തനം തുടങ്ങുകയും ബി.സി.സി.ഐ. വൈസ് പ്രസിഡന്റാകുകയും ചെയ്ത് വ്യക്തിയാണ് ടി.സി. മാത്യു. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയാണ്.

അധികാരങ്ങൾ

തിരുത്തുക
  • 2015 മാർച്ച് മുതൽ ബി.സി.സി.ഐ. വൈസ് പ്രസിഡന്റ്. പശ്ചിമ മേഖലയുടെ പ്രതിനിധിയായാണ് മൽസരിച്ചത്. [1]
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്
  • ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ
  • 2014-ൽ ന്യൂസിലൻഡ് പര്യടനം നടത്തിയ ഇന്ത്യൻ ടീം മാനേജർ
  • 2010-ൽ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ എ ടീം മാനേജർ
  • 2010 മുതൽ ബി.സി.സി.ഐ ഫിനാൻസ് കമ്മിറ്റിയിലും ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അംഗമാണ്.
  • 2007 മുതൽ 2012 വരെ ബി.സി.സി.ഐ വർക്കിങ് കമ്മിറ്റി അംഗം
  • 2007-ൽ സിംബാബ്‌വേ - കെനിയ പര്യടനത്തിലും ഇന്ത്യ എ ടീം മാനേജർ
  • 2005 മുതൽ 2014 ജൂൺ വരെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി
  • 2004-ൽ ശ്രീലങ്കൻ ടൂർ നടത്തിയ ഇന്ത്യൻ ടീം മാനേജർ
  • 1997 മുതൽ 2005 വരെ കെ.സി.എയുടെ ട്രഷറർ [2]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-05. Retrieved 2015-03-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-04. Retrieved 2015-03-08.
"https://ml.wikipedia.org/w/index.php?title=ടി.സി._മാത്യു&oldid=3804727" എന്ന താളിൽനിന്ന് ശേഖരിച്ചത്