ടി.വി. രമണി
പ്രമുഖനായ വയലിൻ വിദ്വാനായിരുന്നു ടി.വി. രമണി( മരണം : 23 നവംബർ 2012). ലാൽഗുഡി സമ്പ്രദായവും സ്വന്തം കുടുംബത്തിൽ നിന്നുള്ള പാരമ്പര്യ ശൈലിയും കോർത്തിണക്കി രമണി വയലിൻ വാദനത്തിൽ തന്റേതായ ശൈലി കൊണ്ടുവന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എൻ.ഡി. രാമനാഥൻ, എസ്. രാമനാഥൻ, കെ.ജെ. യേശുദാസ് തുടങ്ങിയ പ്രഗല്ഭർക്കൊപ്പം രമണി തന്റെ വയലിനിൽ അകമ്പടിയേകിയിട്ടുണ്ട്. [1]1983ൽ ബർലിനിൽ നടന്ന ലോക സംഗീതോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്.[2]
ജീവിതരേഖ
തിരുത്തുകതൃപ്പൂണിത്തുറയിലെ സംഗീത പാരമ്പര്യമുള്ള വലിയപറമ്പ് മഠം കുടുംബത്തിൽ വിശ്വനാഥഭാഗവതരുടെയും മീനാക്ഷിയമ്മയുടെയും മകനായി ജനിച്ചു. എം.എസ്. നാരായണസ്വാമിയിൽ നിന്നുമാണ് സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ചത്. 13-ാംവയസ്സിൽ പ്രമുഖ വയലിൻ വിദ്വാൻ ലാൽഗുഡി വി. ഗോപാല അയ്യരുടെ കീഴിൽ ഗുരുകുല സമ്പ്രദായത്തിൽ വയലിൻ പഠിച്ചുതുടങ്ങി.
തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് 1956 ൽ ഗാനഭൂഷണം പാസായി, അവിടെത്തന്നെ കുറച്ചുകാലം അധ്യാപകനായി. പിന്നീട് ആകാശവാണിയുടെ തൃശ്ശൂർ നിലയം തുടങ്ങിയപ്പോൾ വയലിനിസ്റ്റായി നിയമനം ലഭിച്ചു. 1999-ലാണ് തൃശ്ശൂർ ആകാശവാണിയിൽ നിന്ന് അദ്ദേഹം വിരമിക്കുന്നത്.
ഇതിനുശേഷം ചെന്നൈയിലെത്തിയ രമണി സംഗീതജ്ഞനും ജ്യേഷ്ഠസഹോദരനുമായ ഡോ.ടി.വി. ഗോപാലകൃഷ്ണന്റെ ചെന്നൈയിലുള്ള സംഗീതപഠന അക്കാദമിയിൽ അധ്യാപകനായി പ്രവർത്തിച്ചു.
പുരസ്കാരം
തിരുത്തുക- കേരള സംഗീത നാടക അക്കാഡമി പുരസ്കാരം
- കേന്ദ്ര സംഗീത നാടക അക്കാഡമി വിശിഷ്ട അംഗത്വം
- കാഞ്ചി ശങ്കരാചാര്യ പുരസ്കാരം
- കേന്ദ്ര സാംസ്കാരികവകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്,
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-24. Retrieved 2012-11-24.
- ↑ http://www.madhyamam.com/news/201572/121123[പ്രവർത്തിക്കാത്ത കണ്ണി]