ടി.ജി. അജയ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളിയായ ചലച്ചിത്രകാരനും ആക്ടിവിസ്റ്റുമാണ് ടി.ജി. അജയ്.
ജീവിതരേഖ
തിരുത്തുകതൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ സ്വദേശി. ഛത്തീസ്‌ഗഡിലെ ഭിലായിൽ ചെറുകിട ബിസിനസ്സിൽ ഏർപ്പെട്ട പിതാവിനോടൊപ്പം അവിടെയെത്തിയ അജയ് രാഷ്ട്രീയത്തിൽ സജീവമാകുകയും എ.ഐ.വൈ.എഫിൻറെ നേതൃനിരയിൽ എത്തുകയും ചെയ്തു. പിന്നീട് പി.യു.സി.എലുമായി ബന്ധപെട്ട് പ്രവർത്തിച്ച് ചത്തീസ്ഗഡ് ചാപ്റ്റർ ജനറൽ സിക്രട്ടറിയായി.
ജയിലിൽ
തിരുത്തുകആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡോ. ബിനായക് സെന്നുമായി ബന്ധപ്പെട്ടു. "ജനദർശൻ" എന്ന പേരിൽ സാധാരണക്കാർക്കുവേണ്ടിയുള്ള സിനിമാനിർമ്മാണ കോഴ്സിൽ ചേർന്ന് ചലച്ചിത്രനിർമ്മാണം അഭ്യസിച്ചു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവിലാക്കപ്പെട്ട ഡോ.ബിനായക് സെന്നിനെക്കുറിച്ച് 'അൻജാം'എന്ന പേരിൽ സിനിമ നിർമ്മിച്ചു. ഇത് ചത്തീസ്ഗഡ് ഗവണ്മെൻറിൻറെ നോട്ടപുള്ളിയാക്കി. ഈ സിനിമ നിർമ്മിച്ചതിൻറെ പേരിൽ 2008 മേയ് 8-ന് അജയ് അറസ്റ്റ് ചെയ്യപ്പെട്ടു. ദുർഗ് സെൻട്രൽ ജയിലിലെ മൂന്ന് മാസത്തെ തടവിന് ശേഷം മനുഷ്യാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്ന്ന് ഓഗസ്റ്റ് 5-ന് അജയ് ജയിൽ മോചിതനായി.
പുറംകണ്ണികൾ
തിരുത്തുക- Biography: Ajay.T.G Archived 2007-08-07 at the Wayback Machine.
- Amnesty International's Public Statement Archived 2008-12-03 at the Wayback Machine.
- ANJAM
അവലംബം
തിരുത്തുക