ടി.കെ.എസ്. മണി
കേരളത്തിലെ പ്രശസ്തനായ ഫുട്ബോൾ കളിക്കാരനാണ് ടി.കെ.എസ്. മണി എന്ന താളിക്കാവ് സുബ്രഹ്മണ്യൻ. ക്യാപ്റ്റൻ മണി എന്നാണ് അറിയപ്പെട്ടിരുന്നത്.
ജീവിതരേഖ
തിരുത്തുക1940 ഏപ്രിൽ 8-ന് കണ്ണൂരിൽ തങ്കസ്വാമിയുടെയും സരസ്വതിയുടെയും മകനായി ജനനം. [1] 2017 ഏപ്രിൽ 27ന് അന്തരിച്ചു.
ഫുട്ബോൾ
തിരുത്തുക1973-ൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ നായകൻ മണി നേടിയ ഹാട്രിക് ഗോളോടെയാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്. [2] കണ്ണൂർ ജിംഖാന ക്ലബിനുവേണ്ടി കളിച്ച് തുടങ്ങിയ മണി, പിന്നീട് ഫാക്ട് ടീമിൽ അംഗമായി. 1969-ൽ കേരള ടീമിൽ അംഗമായ മണി, അഞ്ച് വർഷക്കാലം കേരളത്തിനായി കളിച്ചു. എറണാകുളം ഫാക്റ്റിൽ ജീവനക്കാരനായിരുന്നു.
കുടുംബം
തിരുത്തുകരാജമ്മയാണ് ഭാര്യ. ആനന്ദ്, ജ്യോതി, ഗീത, അരുൺ എന്നിവർ മക്കളാണ്.
അവലംബം
തിരുത്തുക- ↑ http://www.deshabhimani.com/news/kerala/captain-mani-passed-away/640468
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-28. Retrieved 2017-04-30.