കാസർഗോഡ് നിയമസഭാമണ്ഡലത്തിൽ നിന്ന് അഞ്ചാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാമാജികനായിരുന്നു ടി. എ. ഇബ്രാഹിം. ഇദ്ദേഹം 1977 -ലെ നിയമസഭയിൽ കാസർഗോഡ് നിയമസഭാമണ്ഡലത്തിലെ പ്രതിനിധിയായിരിക്കെ 1978 ആഗസ്റ്റ് ന്ന് എം. എൽ. എ. ആയിരിക്കേ മരണപ്പെട്ടു.

ജീവിതരേഖ

തിരുത്തുക

കാസറഗോഡ് നഗരത്തിലുള്ള തളങ്കര സ്വദേശിയായിരുന്നു. 1923 ൽ ആയിരുന്നു തളങ്കര യിൽ ജനനം. പിതാവ്. അബ്ദുൽ കാദർ. 1940 മുതൽ 1944 വരെ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

രാഷ്ട്രീയം

തിരുത്തുക

1977 ലെ അഞ്ചാം നിയമ സഭയിലേക്കുള്ള തെരഞെടുപ്പിൽ അഖിലേന്ത്യാ ലീഗിലെ ബി. എം. അബ്ദുൽ റഹിമാനെ പരാജയപ്പെടുത്തിയാണ് സമാജികനാവുന്നത്. കുറഞ്ഞ കാലം മാത്രമായിരുന്നു നിയമ സഭയിലുണ്ടായിരുന്നത് എങ്കിലും കാസരഗോഡിന്റെ പിന്നോക്കാവസ്ഥയെ സർക്കാരിന്റെ മുമ്പിൽ അവതരിപ്പിക്കുന്നതിൽ വിജയം നേടിയ സമാജികനായിരുന്നു അദ്ദേഹം. ടി. ഇ. ഇബ്രാഹിമിന്റെ സ്മരണയ്ക്കായാണ് മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനത്തിന്നു ഈ മുൻ എം.എൽ.എ. യുടെ പേർ നൽകപ്പെട്ടത്‌.

അധികാര സ്ഥാനങ്ങൾ

തിരുത്തുക
  • കാസർഗോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
  • കാസർഗോഡ് മുൻസിപാലിറ്റി കൗൺസിലർ
  • ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്.
  • മുസ്ലീം ലീഗ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1977 കാസർഗോഡ് നിയമസഭാമണ്ഡലം ടി. എ. ഇബ്രാഹിം മുസ്ലീം ലീഗ് ബി. എം. അബ്‌ദുൾ റഹ്മാൻ

കുടുംബം

തിരുത്തുക

രണ്ട് പ്രാവശ്യം കാസർഗോഡ് നഗരസഭാ ചെയർമാൻ ആയിരുന്ന ടി. ഇ. അബ്ദുള്ള മകനാണ്.

"https://ml.wikipedia.org/w/index.php?title=ടി.എ._ഇബ്രാഹിം&oldid=4070774" എന്ന താളിൽനിന്ന് ശേഖരിച്ചത്