പാശ്ചാത്യ വൈദ്യബിരുദം ലഭിച്ച ആദ്യ മലയാളിയായിരുന്നു ഡോക്ടർ ടി. ഇ. പുന്നൻ[അവലംബം ആവശ്യമാണ്] (1859-1916)‌. കോട്ടയം ജില്ലയിലെ അയ്മനത്തു ജനനം. സ്കോട്‌ലണ്ടിലെ അബർഡൻ യൂണിവേർസിറ്റിയിൽ നിന്നും എം.ബി.ബി.എസ്സ്‌. അരുന്ധതി റോയി യുടെ പൂർവികൻ. കോട്ടയം സി.എം.എസ്സ്‌ കോളേജിൽ പഠനം. 1880ൽതിരുവിതാംകൂർ മെഡിക്കൽ വകുപ്പിൽ ചേർന്നു. 1885ൽ ആലപ്പുഴയിൽ സർജൻ ആയിരുന്നു. പിന്നീട്‌ തിരുവനന്തപുരം ജനറൽ ആശുപത്രി സൂപ്രണ്ട്‌ 1914ൽ വിരമിച്ചു. മകൾ ,മേരി പുന്നൻ ലൂക്കോസ്‌(1890) വൈദ്യബിരുദം നേടിയ ആദ്യ കേരളീയ വനിതയായിരുന്നു.[1]. ലണ്ടനിലും ഡബ്ലിനിലും പഠനം(1909-1916). കെ.കെ ലൂക്കോസിനെ വിവാഹം കഴിച്ചു. തിരുവിതാംകൂറിലെ ആദ്യ സർജൻ ജനെറാൾ.

ഡോ. ടി. ഇ. പുന്നൻ
  1. മേരി പുന്നൻ ലൂക്കോസിനെക്കുറിച്ച്|http://www.samyukta.info/html/journal.htm Archived 2008-03-01 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി.ഇ._പുന്നൻ&oldid=3804687" എന്ന താളിൽനിന്ന് ശേഖരിച്ചത്