പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ടി.ആർ. മഹാലിംഗം (മാലി) തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ പെട്ട തിരുവിഡൈമരുതൂരിൽ (ജ:നവംബർ 6, 1926—മ: മേയ് 31, 1986) ൽ രാമസ്വാമിയുടെയും ബൃഹദമ്മാളിന്റെയും പുത്രനായി ജനിച്ചു.[1] മാതുലനായ ജല്റ ഗോപാല അയ്യർ നടത്തിവന്നിരുന്ന സംഗീതവിദ്യാലയത്തിൽ സഹോദരി ദേവകിയോടൊപ്പം മഹാലിംഗവും സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. പുല്ലാങ്കുഴൽ വാദനത്തിൽ ബാലനായിരിയ്ക്കുമ്പോൾ തന്നെ ഏറെ താത്പര്യം കാണിച്ച മാലി അധികം താമസിയാതെ തന്നെ കീർത്തനങ്ങൾ ആലപിയ്ക്കുവാൻ പരിശീലിയ്ക്കുകയുണ്ടായി.[2]

Tiruvidamarudur Ramaswamy Mahalingam
തിരുവിഡൈമരുതൂർ രാമമൂർത്തി മഹാലിംഗം
പശ്ചാത്തല വിവരങ്ങൾ
ജനനം(1926-11-06)നവംബർ 6, 1926
ഉത്ഭവംTiruvidaimarudur, Tamil Nadu, India
മരണം31 മേയ് 1986(1986-05-31) (പ്രായം 59)
വിഭാഗങ്ങൾCarnatic music
തൊഴിൽ(കൾ)Carnatic instrumentalist
ഉപകരണ(ങ്ങൾ)Venu flute
വർഷങ്ങളായി സജീവം1938–1986

ശൈലി തിരുത്തുക

മാലിയ്ക്കുമുമ്പ് കർണ്ണാടക സംഗീതത്തിൽ പുല്ലാങ്കുഴൽ വാദകർ പിന്തുടർന്നുവന്നിരുന്ന രീതി സരഭ ശാസ്ത്രികളുടെ വാദനരീതിയായിരുന്നു.[3] ഈ രീതിയിലാകട്ടെ ഗമകങ്ങൾ ഒട്ടും തന്നെ ഉപയോഗിച്ചിരുന്നില്ല. ദീർഘശ്വാസനിയന്ത്രണം സ്വായത്തമാക്കിയ മാലിയ്ക്ക് ഉച്ചസ്ഥായിയിലും താഴ്ന്നസ്ഥായിയിലുമുള്ള സ്വരസഞ്ചാരം സാദ്ധ്യമായിരുന്നു. കൂടാതെ കൈവിരലുകളുടെ സഞ്ചാര സ്ഥാനക്രമത്തിലും മാറ്റങ്ങൾ മാലി വരുത്തുകയുണ്ടായി. പക്ഷികൾ ശിഖരത്തിൽ അള്ളിപ്പിടിയ്ക്കുന്ന രീതിപോലെയോ അല്ലെങ്കിൽ പുല്ലാങ്കുഴലിനു കുറുകെ വിരലുകൾ പിടിച്ചോ സ്വരസഞ്ചാരം നടത്തുന്ന മാലിയുടെ രീതി ഏറെ ശ്രദ്ധയാകർഷിച്ചു.[4] .പുല്ലാങ്കുഴലിന്റെ നിർമ്മാണരീതിയിലും മാലി മാറ്റങ്ങൾ വരുത്തുകയുണ്ടായി. പുല്ലാങ്കുഴലിനു 8 സുഷിരങ്ങൾ വരെ ഉപയോഗിയ്ക്കുവാൻ മാലി തുനിഞ്ഞത് അസാധാരണനിയന്ത്രണം ഉപകരണത്തിൽ വരുത്താൻ കഴിയുമെന്നതിനാലാണ് .[4] മാലി ആദ്യമായി കച്ചേരി അവതരിപ്പിയ്ക്കുന്നത് തന്റെ ഏഴാമത്തെ വയസ്സിൽ 1933 ൽ മൈലാപ്പൂരിലെ ത്യാഗരാജ സംഗീതോത്സവത്തിലാണ്.മുസിരി സുബ്രഹ്മണ്യയ്യരും പറവൂർ സുന്ദരം അയ്യരും അന്ന് ആ വേദിയിൽ ഉണ്ടായിരുന്നു.ആലാപനത്തിൽ ആക്രൂഷ്ടരായ അവർ മാലിയെ അനുമോദിച്ച് പൊന്നാട അണീയിയ്ക്കുകയുണ്ടായി. പിൽക്കാലത്ത് പ്രഗല്ഭരായ ചൗഡയ്യ,പാപ്പാ വെങ്കിടരാമയ്യ,കുംഭകോണം അഴകിയനമ്പിപ്പിള്ള, തഞ്ചാവൂർ വൈദ്യനാഥയ്യർ എന്നിവർ മാലിയുടെ പുല്ലാങ്കുഴൽ കച്ചേരികൾക്ക് പക്കമേളമൊരുക്കുകയുണ്ടായി. പാലക്കാട് മണി അയ്യരും,രാജരത്തിനംപിള്ളയും മാലിയുടെ കച്ചേരികൾക്ക് അകമ്പടി നല്കുകയുണ്ടായി. .

1986 ൽ നൽകിയ പദ്മവിഭൂഷൺ മാലി നിരസിയ്ക്കുകയാണുണ്ടായത്.

മരണം തിരുത്തുക

മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നു 1986 ൽ 59-ം വയസ്സിൽ മഹാലിംഗം അന്തരിച്ചു

അവലംബം തിരുത്തുക

  1. 1.0 1.1 Musical Nirvana biography, archived from the original on 2008-02-09, retrieved 2013-06-13
  2. 2.0 2.1 Bombay S Jayashri; T M Krishna; Mythili Chandrasekar (2007), Voices Within Carnatic Music: Passing on an Inheritance, Mātṛkā, ISBN 978-81-7525-555-5
  3. 3.0 3.1 Alison Arnold (2000), "Karnatak vocal and instrumental music", The Garland Encyclopedia of World Music, Taylor and Francis, p. 234, ISBN 978-0-8240-4946-1
  4. 4.0 4.1 4.2 "Sriram, V. (2004), "T.R. Mahalingam", ' 'Carnatic Summer-Lives of twenty great exponents' ' , 260 (273) .
  5. Anita Nair, 1986. God at One’s Fingertips Archived 2011-07-23 at the Wayback Machine., a profile of T R Mahalingam
  6. S. Shiva Kumar, Breath of the Almighty Archived 2008-04-21 at the Wayback Machine., The Hindu
  7. Ludwig Pesch, Of Bamboo And Magic - A Flautist At Eighty
  8. G.S. Rajan, Indian Bamboo Flute

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.ആർ._മഹാലിംഗം&oldid=3797371" എന്ന താളിൽനിന്ന് ശേഖരിച്ചത്