ടില്ല്യ ടെപെ
ടില്ല്യ ടെപെ ( പേർഷ്യൻ: طلا تپه) or (ശബ്ദാർത്ഥപ്രകാരം "ഗോൾഡൻ ഹിൽ" അഥവാ "ഗോൾഡൻ മൌണ്ട്") വടക്കൻ അഫ്ഘാനിസ്ഥാനിൽ ഷെബെർഘാൻ പട്ടണത്തിനു സമീപം ജവ്‍സിയാൻ പ്രൊവിൻസിലുള്ള ഒരു പുരാവസ്തു ഖനന മേഖലയാണ്. 1978 ൽ സോവിയറ്റ്-അഫ്ഘാൻ സംഘത്തിൻറെ നേതാവും ഗ്രീക്ക്-റഷ്യൻ ആർക്കിയോളജിസ്റ്റുമായ വിക്ടർ സരിയനിദിയുടെ നേതൃത്വത്തിലാണ് ഇത് കണ്ടുപിടിക്കപ്പെട്ട്. (അഫ്ഘാനിസ്ഥാനിൽ സോവിയറ്റ് സേന അധിനിവേശം നടത്തുന്നതിന് ഏകദേശം ഒരു വർഷം മുമ്പ്). ഈ പുരാതന നിധിശേഖരം പൊതുവേ 'ബാക്ട്രിയൻ ഗോൾഡ്' എന്നറിയപ്പെടുന്നു. 1978 ൽ കണ്ടെടുക്കപ്പെട്ട ഈ നിധിക്കൂമ്പാരത്തിൽ 20,600 വിവിധ തരം ആഭരണങ്ങൾ, നാണയങ്ങൾ, സ്വർണ്ണം,വെള്ളി, ദന്തം തുടങ്ങിയവയിൽ നിർമ്മിച്ച മററു കരകൌശലവസ്തുക്കൾ എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. ഇവ കണ്ടെടുക്കപ്പെട്ടത് കുന്നിൻ പ്രദേശത്തെ 6 ശവക്കല്ലറകളിൽ നിന്നായിരുന്നു. ഈ ശവക്കല്ലറകളിൽ 5 എണ്ണം സ്ത്രീകളുടേയും ഒരെണ്ണം പുരുഷൻറേതുമായിരുന്നു. ഇതിൽ BCE ഒന്നാം നൂറ്റാണ്ട് കാലഘട്ടത്തിലെ വളരെ കൂടിയ അളവിൽ ആഭരണങ്ങളും മറ്റും അടങ്ങിയിരുന്നു. ഇതിലെ കണ്ഠാഭരണങ്ങളിൽ ഭാഗികമായി അമൂല്യ രത്നങ്ങൾ പതിച്ചിരുന്നു. മറ്റു വസ്തുക്കളിൽ അരപ്പട്ടകൾ, മുദ്രകൾ, ശിരോലാങ്കാരം എന്നിവയായിരുന്നു. ഈ കണ്ടുപിടിത്തത്തിനു ശേഷം ഈ നിധിക്കൂമ്പാരം അഫ്ഘാനിസ്ഥാനിലെ യുദ്ധങ്ങൾക്കിടയിൽ അപ്രത്യക്ഷമാകുകയും 2003 ൽ ഇത് വീണ്ടും കണ്ടെടുക്കുകയും പൊതുസമൂഹത്തിൻറെ ശ്രദ്ധയിൽ വരുകയും ചെയ്തു. കാബൂളിൽ ഒരു മ്യൂസിയം പണിയുവാനും ആത്യന്തികമായി ബാക്ട്രിയൻ ഗോൾഡ് എന്നറിയപ്പെടുന്ന ഈ നിധിക്കൂമ്പാരം സൂക്ഷിക്കാൻ തീരുമാനിക്കപ്പെടുകയും ചെയ്തു. കോട്ടകെട്ടിയുറപ്പിച്ച യെംഷി-ടെപെ എന്ന പട്ടണം ഷെബെർഘാൻ എന്ന ആധുനിക പട്ടണത്തിന് കേവലം 5 കിലോമീറ്റർ വടക്കുകിഴക്കായി അൿച്ച റോഡിൽ ചെയ്യുന്നു. ഈ സ്ഥലത്തു നിന്ന് ശ്‌മശാനഗുഹ സ്ഥിതി ചെയ്യുന്ന ടില്ല്യ ടെപെയിലേയ്ക്ക് ഏകദേശം അരകിലോമീറ്റർ ദൂരമേയുള്ളു.
കാലഗണന
തിരുത്തുകഒന്നാം ശതകത്തിലെ അനേകം നാണയങ്ങൾ ഇവിടെ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്തു ജീവിച്ചിരുന്ന പാർത്ഥിയൻ ഗോത്രക്കാരുടേതായിരിക്കാം ഈ ശവക്കല്ലറകൾ എന്ന് അനുമാനിക്കപ്പെടുന്നു.
പാർത്ഥിയൻ രാജാവ് മിത്രിഡേറ്റ്സ് II ൻറ കാലത്തുള്ള (123 - 88 BCE) ഒരു വെള്ളിനാണയം ഇവിടെ നിന്നു കണ്ടെടുത്തിരുന്നു. മൂന്നാം നമ്പർ കല്ലറയിൽ അടക്കപ്പെട്ടിരുന്ന സ്ത്രീയുടെ കയ്യിൽ പിടിച്ചിരുന്ന രീതിയിലാണ് ഇതു കാണപ്പെട്ടത്.
ആറാം നമ്പർ ശവക്കല്ലറയിലെ സ്ത്രീയുടെ ഇടതു കൈപ്പത്തിക്കുള്ളിലിരിക്കുന്ന അവസ്ഥയിൽ ഒരു സ്വർണ്ണനാണയം കാണപ്പെട്ടു. ഇതു പാർത്ഥിയൻ രാജാവ് ഗൊട്ടാർസെസ് I (95-90 BCE) ൻറെ കാലത്തുണ്ടായിരുന്നതാണെന്ന് കണ്ടു പിടിച്ചിരുന്നു. റോമൻ ചക്രവർത്തി ടൈബീരിയസിൻറെ മുഖഛായയുള്ള മറ്റൊരു സ്വർണ്ണ നാണയവും ശവക്കല്ലറ മൂന്നിൽ നിന്നു കണ്ടെടുത്തു.
ഇന്ത്യയിൽ നിന്നുള്ള ഒരു ബുദ്ധകാലത്തെ സ്വർണ്ണനാണം ശവക്കല്ലറ നാലിൽ നിന്നു കണ്ടെടുത്തു. ഇതൊരു പുരുഷയോദ്ധാവിൻറേതായിരുന്നു.
ചിത്രശാല
തിരുത്തുക-
വസ്ത്രങ്ങളിലെ അലങ്കാരങ്ങൾ.
-
കങ്കണങ്ങൾ.
-
അലങ്കാര നക്ഷത്രങ്ങൾ. ശവകുടീരം I.
-
അഫ്രോഡൈറ്റ് ഇറോസ്. ശവകുടീരം II, ടില്ലിയ ടെപെ
-
അമോറിനി മത്സ്യത്തിനു മുകളിൽ സഞ്ചരിക്കുന്നു, Tillia tepe. ശവകുടീരം II.
-
ടെല്ലിയ ടിപ്പിയയിൽ നിന്നുള്ള മോതിരങ്ങൾ; അതീന. ശവകുടീരം II.
-
മാല. ശവകുടീരം II.
-
"കിങ്സ് ഓഫ് ഡ്രാഗൺസ്". ശവകുടീരം II.
-
പടച്ചട്ടയ്ക്കുള്ളിലെ മരുഷ്യൻ, ഗ്രീക്ക് രീതിയിൽ പൊരുതുന്ന നിലയിൽ. ശവകുടീരം III.
-
"Akinakes" അലങ്കരിച്ച കഠാരകൾ. ശവകുടീരം IV.
-
ഡിയോണിസോസും അരിയാഡ്നെയും സിംഹത്തിനു മുകളിൽ സഞ്ചരിക്കുന്നു. ശവകുടീരം VI.
-
കമ്മലുകൾ. ശവകുടീരം VI.