ജീവിതരേഖ തിരുത്തുക

പാർഥിയയിലെ രാജാവ്. രാജാവായിരുന്ന ഫ്രേറ്റസ് IV-ന്റ പൗത്രനാണ് ഇദ്ദേഹം. അഭയാർഥിയായി റോമിൽ കഴിഞ്ഞകാലത്ത് വിദ്യാഭ്യാസവും അവിടെനിന്നു ലഭിച്ചു. റോമിലെ ടൈബീരിയസ് ചക്രവർത്തിയാണ് ഇദ്ദേഹത്തെ പാർഥിയയിലെ രാജാവാകാൻ സഹായിച്ചത്. ഈ ഉദ്ദേശ്യത്തോടെ ടൈബീരിയസ്, സിറിയയിലെ ഗവർണറായിരുന്ന ലൂഷ്യസ് വിറ്റേലിയസിന്റെ കീഴിലുള്ള റോമൻ സേനയോടൊപ്പം ടിറിഡേറ്റ്സിനെ പാർഥിയയിലെ ആർട്ടാബാനസ് IIIന് എതിരായി അയച്ചു (എ.ഡി. 35). റോമാക്കാർ ടിറിഡേറ്റ്സിനെ സിംഹാസനത്തിലെത്തിച്ചു (എ. ഡി. 36). എന്നാൽ അതേ വർഷംതന്നെ ആർട്ടാബാനസ് തിരിച്ചെത്തുകയും ടിറിഡേറ്റ്സ് സിറിയയിലേക്ക് പലായനം ചെയ്യുകയും ഉണ്ടായി.

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറിഡേറ്റ്സ് III ((പാർഥിയ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിറിഡേറ്റ്സ്_III_((പാർഥിയ)&oldid=1356975" എന്ന താളിൽനിന്ന് ശേഖരിച്ചത്