ടിറാൻ കടലിടുക്ക്
സീനായ്, അറേബ്യൻ ഉപദ്വീപുകൾക്കിടയിലായി സ്ഥിതിചെയ്യുന്നതും അക്ക്വാബ ഉൾക്കടലിനെ ചെങ്കടലിൽ നിന്ന് വേർതിരിക്കുന്നതുമായ ഇടുങ്ങിയ കടൽമാർഗ്ഗങ്ങളാണ് ടിറാൻ കടലിടുക്ക്. രണ്ട് ഉപദ്വീപുകൾക്കുമിടയിലെ ഏകദേശ ദൂരം 13 കിലോമീറ്റർ (7 നോട്ടിക്കൽ മൈൽ) ആണ്. സിനായിൽനിന്ന് ഏകദേശം 5 മുതൽ 6 വരെ കിലോമീറ്റർ ദൂരപരിധിയിൽ ഇതിന്റെ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്ന ടിറാൻ ദ്വീപിന്റെ പേരിലാണ് ഈ ജലഭാഗം അറിയപ്പെടുന്നത്. ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടിയനുസരിച്ച് കടലിടുക്കിലൂടെയുള്ള നാവിക സ്വാതന്ത്ര്യം നിലനിർത്തുന്നതിൽ ഈജിപ്തിന്റെ പാലനം നിരീക്ഷിക്കാനായി ബഹുരാഷ്ട്ര സൈന്യത്തിനും നിരീക്ഷകർക്കും ഇവിടെ ഒരു നിരീക്ഷണാലയം ഉണ്ട്. ടിറാൻ ദ്വീപിനും സൗദി അറേബ്യയ്ക്കുമിടയിലെ ആഴം കുറഞ്ഞ കടലിടുക്കിന്റെ തെക്കുകിഴക്കായി സനാഫിർ ദ്വീപ് സ്ഥിതിചെയ്യുന്നു.
ടിറാൻ കടലിടുക്കുകൾ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 28°00′14″N 34°27′55″E / 28.00389°N 34.46528°E |
പരമാവധി വീതി | 13 കി.മീ (7 nmi) |
ശരാശരി ആഴം | 290 മീ (950 അടി) |
Islands | Tiran Island |
പാലം നിർമ്മാണ പദ്ധതി
തിരുത്തുകഈജിപ്റ്റിനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ടിറാൻ കടലിടുക്കിലൂടെ 15 കിലോമീറ്റർ (9.3 മൈൽ) നീളമുള്ള ഒരു പാലം നിർമ്മിക്കാനുള്ള പദ്ധതി ഈജിപ്ഷ്യൻ സർക്കാരിന്റെ പരിഗണനയിലാണ് (സൗദി-ഈജിപ്ത് കോസ് വേ കാണുക).[1]
അവലംബം
തിരുത്തുക- ↑ Najla Moussa (2 March 2006). "Bridge connecting Egypt, Saudi Arabia considered". Daily News Egypt. Retrieved 11 April 2016.