ചൈനയിലെ ഷ്വാങ്ജാജി (Zhangjiajie) നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സ്വർഗ കവാട പർവതം എന്നറിയപ്പെടുന്ന ടിയാൻമെൻ പർവ്വതം (ചൈനീസ്: ; പിൻയിൻ: Tiānmén Shān). ചൈനയുടെ സംസ്കാരത്തിൽ ടിയാൻമെൻ പർവതനിരകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ചൈനാക്കാർ പ്രകൃതിയുടെ ആത്മാവായി കണക്കാക്കുന്ന ഈ പർവ്വതത്തിൽ ടിയാൻമെൻ മൗണ്ടൻ കേബിൾ വേ, ടോഗ്റ്റിയൻ അവന്യൂ (Tongtian Avenue), ടിയാൻമെൻ ഗുഹ, മൗണ്ടൻ പ്ലേറ്റൗ വിർജിൻ ഫോറസ്റ്റ് (Mountain Plateau Virgin Forest) എന്നിവ കൂടി സ്ഥിതിചെയ്യുന്നുണ്ട്.

ടിയാൻമെൻ പർവ്വതം
天門山
ഉയരം കൂടിയ പർവതം
Elevation1,518.6 മീ (4,982 അടി)
Prominence1,518.6 മീ (4,982 അടി)
Coordinates29°3′9.65″N 110°28′58.8″E / 29.0526806°N 110.483000°E / 29.0526806; 110.483000
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ടിയാൻമെൻ പർവ്വതം is located in Hunan
ടിയാൻമെൻ പർവ്വതം
ടിയാൻമെൻ പർവ്വതം
Location in Hunan.

ടിയാൻമെൻഷാൻ ക്ഷേത്രം

തിരുത്തുക

ടിയാൻമെൻ പർവതത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് ടിയാൻമെൻഷാൻ ക്ഷേത്രം (ലഘൂകരിച്ച ചൈനീസ്: 天门山寺; പരമ്പരാഗത ചൈനീസ്: 天門山寺; പിൻയിൻ: Tiānménshān Sì). എ. ഡി 870 ൽ താങ് രാജവംശകാലഘട്ടത്തിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം 20,000 ചതുരശ്ര മീറ്റർ (220,000 ചതുരശ്ര അടി) സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്.[1][2] ഹുനാൻ പ്രവിശ്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്.

ടിയാൻമെൻ ഗുഹ

തിരുത്തുക

പ്രകൃതിദത്തമായി രൂപപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരത്തിൽ നിലനിൽക്കുന്ന ഗുഹകളിൽ ഒന്നാണ് ടിയാൻമെൻ ഗുഹ. ഗുഹയിലേക്കെത്താൻ കുത്തനെയും ഇടുങ്ങിയതുമായ 999 പടികളുണ്ട്.

99 ഹെയർ പിൻ വളവുകളുള്ള ടോഗ്റ്റിയൻ അവന്യൂ റോഡ് ലോകത്തിലെ ശ്രദ്ധേയമായ പർവ്വത റോഡുകളിൽ ഒന്നാണ്.

ചിത്രശാല

തിരുത്തുക
  1. 《张家界:天门山》. Buddhism (in ചൈനീസ്). Archived from the original on 2012-09-19.
  2. 《莲花与胜景同在 梵音与天籁齐鸣》. Ifeng (in ചൈനീസ്). 2011-06-14.
"https://ml.wikipedia.org/w/index.php?title=ടിയാൻമെൻ_പർവ്വതം&oldid=3425202" എന്ന താളിൽനിന്ന് ശേഖരിച്ചത്