അന്ധവിദ്യാർഥികൾക്കായി തിരുവനന്തപുരം തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജൻമനാ കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് ടിഫാനി ബ്രാർ. 2012 ൽ ടിഫാനി ജ്യോതിർഗമയ എന്ന സ്ഥാപനം തമശോ മാ ജ്യോതിർഗമയ എന്ന ലക്ഷമായി ആരംഭിച്ചു. 2009ൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കാന്താരി എന്റർപ്രണേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഭാഗമാകുന്നതോടെയാണ് ടിഫാനിയുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്[1].

ടിഫാനി ബ്രാർ
ടിഫാനി ബ്രാറിന്റെ ചിത്രം, 2014
ജനനം (1988-09-14) 14 സെപ്റ്റംബർ 1988  (36 വയസ്സ്)
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, ദൃശ്യ വൈകല്യം ബിഎഡ്
തൊഴിൽജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക
അറിയപ്പെടുന്നത്സാമൂഹ്യ പ്രവർത്തക, ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക, (കാഴ്ച്ചകുറവുള്ളവര ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുന്ന ഒരു എൻജിഒ)
പുരസ്കാരങ്ങൾഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് മികച്ച റോൾ മോഡലിനുള്ള ദേശീയ പുരസ്കാര

ആദ്യകാല ജീവിതം

തിരുത്തുക

പഞ്ചാബികാരിയായ ടിഫാനി ജനിച്ചത്‌ ചെന്നൈയിൽ ആയിരുന്നു. അച്ഛൻ പട്ടാളത്തിലായതുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പഠനം. കുട്ടികാലം ഇംഗ്ലണ്ട്‌, ഊട്ടി, കോയമ്പത്തൂർ, കോട്ടയം, തൃശ്ശൂർ, തിരുവനന്തപുരം തുടങ്ങിയ പട്ടണങ്ങളിലെ വിദ്യാലയങ്ങളിൽ ആയിരുന്നു. ടിഫാനിക് 12 വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് അവൾ കേരളത്തിൽ വന്ന് പഠനം ആരംഭിച്ചു. ഒരിക്കൽ ക്ലാസിൽ അദ്ധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ എഴുന്നേറ്റ ടിഫാനികി കാഴ്ചയില്ലാത്തതിനാൽ നിനക്ക് അതിനു കഴിയില്ലെന്ന് അദ്ധ്യാപിക പറയുകയായി. സ്‌കൂൾ പഠനകാലത്തെ ഈ സംഭവമാണ് ടിഫാനിയുടെ ജീവിതത്തിൽ വഴിത്തിരിവായത്[2]

വിദ്യാഭ്യാസം

തിരുത്തുക

വഴുതക്കാട് വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം പൂർത്തിയാക്കി. അച്ഛൻ പട്ടാളത്തിലായിരുന്നതിനാൽ ബാല്യം മുതൽ രാജ്യത്തിന്റെ പലഭാഗങ്ങളിലായാണ് ടിഫാനി വളർന്നത്. അതുകൊണ്ടുതന്നെ ടിഫാനി മലയാളം, ഹിന്ദി, തമിഴ്, നേപ്പാളി, ഇംഗ്ലീഷ് തുടങ്ങിയാ അഞ്ച് ഭാഷകൾ കൈകാര്യം ചെയ്യും[3] സ്‌പെഷ്യൽ എജ്യൂക്കേഷനിൽ ബി.എഡ്. നേടിയ ടിഫാനി മാത്രമാണ് ജ്യോതിർഗമയ പരിശീലക.

ജ്യോതിർഗമയ ഫൗണ്ടേഷൻ

തിരുത്തുക

കാഴ്ചയില്ലാത്തതിനാൽ ചെറുപ്പത്തിൽ പല ബുദ്ധിമുട്ടുകളും ടിഫാനിക്കുണ്ടായി. തന്നെപ്പോലെയുള്ളവർക്ക് അതുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ടിഫാനി 2012ൽ ഒരു മൊബൈൽ സ്കൂൾ ആരംഭിച്ചു[4]. കാഴ്ചയില്ലാത്തതിനാൽ ചെറുപ്പത്തിൽ പല ബുദ്ധിമുട്ടുകളും ടിഫാനിക്കുണ്ടായിട്ടുണ്ട്.. തന്നെപ്പോലെയുള്ളവർക്ക് അതുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ടിഫാനി ജ്യോതിർഗമയ തുടങ്ങിയത്. കാഴ്ച വൈകല്യമുള്ളവർക്ക് ആത്മവിശ്വാസം നൽകി അവരെ സ്വയം പ്രാപ്തരാക്കുന്നതിനുള്ള പരിശീലനമാണ് ജ്യോതിർഗമയ നൽകുന്നത്. തുടക്കത്തിൽ വീടുകൾതോറും പോയി കാഴ്ചയില്ലാത്ത കുട്ടികൾക്കു പരിശീലനം എന്നതായിരുന്നു. ഒരാഴ്ചയിൽ രണ്ടോ മൂന്നോ കുട്ടികൾക്കു മാത്രമേ പരിശീലനം നൽകിയിരുന്നു. പിന്നീട് ഏഴു ദിവസം ഉള്ള ക്യാംപുകൾ സംഘടിപ്പിക്കാൻ തുടങ്ങി. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിവിധ തരത്തിലുള്ള പരിശീലനം നൽകും[5]. തുടർന്ന് 2015ൽ തിരുവനന്തപുരത്ത് അമ്പലമുക്കിൽ വാടകകെട്ടിടത്തിൽ ജ്യോതിർഗമയ സ്കൂൾ തുടങ്ങി. ഒരു കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് ജ്യോതിർഗമയ ഇപ്പോൾ പ്രവർത്തിക്കുന്നത് . ഇതുമാറ്റി ഒരു പരിസ്ഥിതി സൗഹ‍ൃദ ക്യംപസ് തുടങ്ങണമെന്നാണ് ടിഫനിയുടെ മോഹം[6]

ജ്യോതിർഗമയ വാക്ക്

തിരുത്തുക

ജ്യോതിർഗമയ (ज्योतिर्गमय) എന്നത് ഒരു സംസ്കൃത പദമാണ് വെളിച്ചത്തിലേക്ക് നയിക്കുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്.

10 ത് മുതൽ 40 ത് വയസ്സുള്ളവരെ പങ്കെടുപ്പിക്കുകയും അവരുടെ ആവശ്യങ്ങളും, കഴിവുകളും മറ്റും കണ്ടറിഞ്ഞ് അവകി അനുസൃതമായി പരിശീലനം നൽകുന്നു.

  • ഭിന്നശേഷിക്കാർക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള അംഗീകാരമായി കേന്ദ്ര ദിവ്യാംഗൻ വകുപ്പ് ഏർപ്പെടുത്തിയ റോൾ മോഡൽ അവാർഡ്[7]
  • അധ്യാപികയായിരുന്ന ഷീലയുടെ പേരിൽ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള പുരസ്കാരം[8]

അംഗീകാരം

തിരുത്തുക
  • 'ഇന്ത്യയുടെ ധീരയായ മകൾ' എന്നാണ് ഇന്ത്യൻ രാഷ്ട്രപതിയായ രാം നാഥ് കോവിൽ ടിഫാനി ബ്രാർക് ദേശീയ പുരസ്കാരം നൽകികൊണ്ട് പ്രസംഗം നടത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത് യുനൈറ്റഡ് നേഷൻസിന്റെ വൈകല്യമുള്ള വ്യക്തികളുടെ 2017 ൽ നടന്ന അന്തർദേശീയ ദിനത്തിൽ ആയിരുന്നു ആ പ്രസംഗം[9].
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-29. Retrieved 2018-03-04.
  2. http://www.marunadanmalayali.com/news/special-report/story-of-tifany-brar-86563
  3. http://www.mathrubhumi.com/mobile/thiruvananthapuram/nagaram/--1.2066398[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.mathrubhumi.com/mobile/thiruvananthapuram/nagaram/--1.2066398[പ്രവർത്തിക്കാത്ത കണ്ണി] സ്കൂൾ ആരംഭിച്ചു
  5. https://www.iemalayalam.com/news/features/tiffany-brar-blind-girl-jyothirgamaya-founder-trivandrum/ ജ്യോതിർഗമയ ഫൗണ്ടേഷൻ തുടക്കം
  6. http://m.manoramaonline.com/news/sunday/2018/03/03/life-story-of-tiffany.html[പ്രവർത്തിക്കാത്ത കണ്ണി] മനോരമ ഓണ്ലൈന് | ടിഫാനിയുടെ ജീവിതം
  7. https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/diphani+brar+rol+modal+avard+aetuvangi-newsid-77461239 റോൾ മോഡൽ അവാർഡ്
  8. http://www.madhyamam.com/local-news/trivandrum/2018/jan/05/409215 ജോബ് ഡേ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ
  9. http://jyothirgamayaindia.org/content/president-calls-tiffany-courageous-daughter-india Archived 2021-05-10 at the Wayback Machine. ഇന്ത്യയുടെ ധീരയായ മകൾ
"https://ml.wikipedia.org/w/index.php?title=ടിഫാനി_ബ്രാർ&oldid=3804742" എന്ന താളിൽനിന്ന് ശേഖരിച്ചത്