മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനുവേണ്ടി പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഒരു യാന്ത്രിക കളിപ്പാട്ടമാണ് ടിപ്പുവിന്റെ കടുവ (Tipu's Tiger). മരത്തിൽ കടഞ്ഞെടുത്ത് ചായമടിച്ച ഈ കളിപ്പാട്ടം ഒരു കടുവ യഥാർത്ഥവലിപ്പത്തിലുള്ള ഒരു ബ്രിട്ടീഷുകാരനെ തിന്നുന്ന രൂപത്തിലുള്ളതാണ്. പ്രവർത്തിപ്പിക്കുമ്പോൾ മനുഷ്യന്റെ കൈ ചലിക്കുകയും ഒരു കരച്ചിൽ കേൾക്കുകയും ചെയ്യും, ഒപ്പം കടുവ മുരളുന്നതും. ഒരു വശത്തുള്ള അടപ്പു നീക്കി നോക്കിയാൽ 18 നോട്ടുകളുള്ള ഒരു പൈപ്പ് ഓർഗന്റെ കീബോഡും കാണാം.

ഒരു യൂറോപ്പ്യനെ കടിക്കുന്ന രീതിയിൽ ശിൽപ്പവത്കരിച്ചിരിക്കുന്ന "ടിപ്പുവിന്റെ കടുവ" ലണ്ടണിലെ വി&എ മ്യൂസിയത്തിൽ

ടിപ്പുവിനു വേണ്ടി ഉണ്ടാക്കിയ ഈ യന്ത്രത്തിൽ അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായ കടുവയുടെ രൂപവും തന്റെ ശത്രുവായ ബ്രിട്ടീഷുകാരോടുള്ള വെറുപ്പും കാണിച്ചിരിക്കുന്നു. 1799-ൽ ടിപ്പൂ കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കോട്ടയിൽ നിന്നാണ്‌ ഈ കടുവയെ കണ്ടെടുത്തത്‌. ഗവർണർ ജനറലായ ലോഡ്‌ മോർണിങ്ങ്‌ടൺ അതിനെ ലണ്ടൻ ടവറിൽ പ്രദർശിപ്പിക്കാൻ കൊണ്ടുപോയി. 1808-ൽ ഈസ്റ്റ്‌ ഇന്ത്യ ഹൌസിൽ ആണിത്‌ ആദ്യം പ്രദർശിപ്പിച്ചത്‌, പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ലണ്ടനിലെ ഓഫീസുകളിലും പ്രദർശിപ്പിച്ച ശേഷം ഇന്നത്‌ വിക്ടോറിയ ആൻഡ്‌ ആൽബേർട്ട്‌ മൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. (V&A) in 1880 (accession number 2545(IS)).[1] [2] ലണ്ടനിൽ എത്തിയനാൾ മുതൽ എല്ലാക്കാലവും ഈ കടുവ ഒരു ശ്രദ്ധേയമായ പ്രദർശനവസ്തുവാണ്.

പശ്ചാത്തലം തിരുത്തുക

 
ടിപ്പുവിന്റെ കടുവ, ഓർഗൺ കീബോഡ് കാണാവുന്ന രീതിയിൽ

ഈ കടുവയെ 1795-ൽ ടിപ്പുവിനു വേണ്ടി ഉണ്ടാക്കിയതാണ്.[3] കടുവയുടെ ചിഹ്നം ടിപ്പു തന്റെ ആയുധങ്ങളിലും പടയാളികളുടെ യൂണിഫോമുകളിലും തന്റെ കൊട്ടാരം അലങ്കരിക്കുവാനുമെല്ലാം ഉപയോഗിച്ചിരുന്നു.[4] ടിപ്പുവിന്റെ സിംഹാസനം നിലകൊണ്ടതും ഏതാണ്ട് യാഥാർത്ഥവലിപ്പത്തിലുള്ള ഒരു മരക്കടുവയുടെ പുറത്തായിരുന്നു. സ്വർണ്ണം പൊതിഞ്ഞിരുന്ന ഈ സിംഹാസനവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളെപ്പോലെ പൊളിച്ചുമാറ്റി ടിപ്പുവിനെ കീഴ്‌പ്പെടുത്തുമ്പോൾ കിട്ടാനിടയുള്ള ഉപഹാരങ്ങൾക്കായി ബ്രിട്ടീഷ് പടയാളികൾ പങ്കിട്ടെടുത്തു.[5][6]

തന്റെ പിതാവായ ഹൈദറിൽ നിന്നും അധികാരം കൈമാറിക്കിട്ടിയ ടിപ്പു, തന്റെ സാമ്രാജ്യവികസനമോഹങ്ങളുടെ ഏറ്റവും വലിയ തടസ്സമായ ബ്രിട്ടീഷുകാരെ തന്റെ ഏറ്റവും വലിയ ശത്രുവായിക്കരുതിയിരുന്നു.[7] കടുവ കൂടാതെ ആനകളും മറ്റുതരത്തിലും ബ്രിട്ടീഷുകാരെയും മറ്റു യൂറോപ്യന്മാരെയും പീഡിപ്പിക്കുന്ന രീതിയിലും കൊല്ലുന്നതരത്തിലും അപമാനിക്കുന്നതരത്തിലുമെല്ലാമുള്ള ചിത്രങ്ങൾ ടിപ്പുവിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നു. ഇത്തരം പലചിത്രങ്ങളും ടിപ്പുവിന്റെ ആജ്ഞപ്രകാരം തലസ്ഥാനമായ ശ്രീരംഗപട്ടണത്തിന്റെ മുഖ്യതെരുവുകളിലെ വീടുകളുടെ ചുമരുകളിലും മറ്റും വരച്ചുവച്ചിരുന്നു.[8] ദക്ഷിണേന്ത്യയിൽ അന്നു സാന്നിധ്യമുള്ളതും ബ്രീട്ടീഷുകാരോടു യുദ്ധത്തിലുമായിരുന്ന ഫ്രഞ്ചുകാരിലെ ചില കലാകാരന്മാരും കടുവയുടെ ആന്തരികഭാഗങ്ങൾ ഉണ്ടാക്കാൻ സംഭാവന നൽകിയിരിക്കണം.[9]

 
"മൺറോയുടെ മരണം", ജനറൽ മൺറോയുടെ ഏകമകനായ ലെഫ്റ്റ്. ഹ്യൂ. മൺറോയെ കടുവ കൊല്ലുന്നതിന്റെ ശില്പം(1726 – 1805)

അവലംബം തിരുത്തുക

  1. Victoria & Albert Museum (2011). "Tipu's Tiger". London: Victoria & Albert Museum. Retrieved 16 July 2011.
  2. Ivan; Corinne A. (2000). "Reflections on the fate of Tippoo's Tiger - Defining cultures through public display". In Hallam, Elizabeth (ed.). Cultural encounters: representing otherness. Street, Brian V. Routledge. p. 194. ISBN 978-0-415-20280-0. Retrieved 20 July 2011. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. Unattributed (2000). "1.1 Tippoo's Tiger". The Tiger and the Thistle - Tipu Sultan and the Scots in India. The National Galleries of Scotland. Archived from the original on 2008-02-06. Retrieved 18 July 2011.
  4. Brittlebank, K. (1995). "Sakti and Barakat: The Power of Tipu's Tiger. An Examination of the Tiger Emblem of Tipu Sultan of Mysore". Modern Asian Studies. 29 (2): 257–269. doi:10.2307/312813.
  5. Ord-Hume, 1987a, പുറം. 23.
  6. Davis, 156-157 on the throne, and 153-157 on the prize fund generally
  7. Ord-Hume, 1987a, പുറങ്ങൾ. 23–24.
  8. Ord-Hume, 1987a, പുറം. 24.
  9. Ord-Hume, 1987a, പുറങ്ങൾ. 24–25.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടിപ്പുവിന്റെ_കടുവ&oldid=3923156" എന്ന താളിൽനിന്ന് ശേഖരിച്ചത്