ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഗുജറാത്തിലെ ഒരു നാടോടിനൃത്തമാണ് ടിപ്പണി നൃത്തം. സ്ത്രീകളാണ് ഇതവതരിപ്പിക്കാറുള്ളത്. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ ഇതിവൃത്തമാക്കിക്കൊണ്ടുള്ള ഈ നൃത്തം അധ്വാനശക്തിയുടെ വിളംബരമായി കരുതപ്പെടുന്നു. ഇതിൽ ഒരു കോമാളിവേഷധാരിയായ സ്ത്രീയും സഹനർത്തകിമാരുമാണ് ഉണ്ടാവുക. ഓരോരുത്തരുടെയും കൈകളിൽ ടിപ്പണി എന്ന നാടൻ സംഗീതോപകരണം ഉണ്ടായിരിക്കും. അറ്റത്തു മണികൾ ഞാത്തിയിട്ടിട്ടുള്ള പ്രത്യേകതരം കോലുകളാണ് ടിപ്പണി. ഇത് പല രൂപത്തിൽ ചലിപ്പിച്ച് താളാത്മകമായി ശബ്ദം പുറപ്പെടുവിക്കാൻ കഴിയും.[1]

അവലംബം തിരുത്തുക

  1. http://www.india9.com/i9show/Tippani-Dance-27970.htm

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നൃത്തം ടിപ്പണി നൃത്തം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിപ്പണി_നൃത്തം&oldid=4013992" എന്ന താളിൽനിന്ന് ശേഖരിച്ചത്