ടിഗ്രാനസ്

വിക്കിപീഡിയ വിവക്ഷ താൾ

അർമീനിയ ഭരിച്ചിരുന്ന രാജാവ്. (ഭ. കാ., ബി.സി.സു 95-55) ബി. സി. സു. 95-ൽ ഭരണമേറ്റ ഇദ്ദേഹത്തിന്റെ കാലത്ത് അർമീനിയ ഒരു പ്രമുഖ ശക്തിയായി വളർന്നിരുന്നു.

Tigranes the Great's Empire

ജീവിതരേഖ

തിരുത്തുക

പോണ്ടസിലെ മിത്രിഡേറ്റ്സിന്റെ പുത്രിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. മിത്രിഡേറ്റ്സുമായുള്ള സഖ്യത്തിലൂടെ തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി ഏഷ്യാ മൈനറിലേക്ക് വ്യാപിപ്പിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് ഇദ്ദേഹം പാർഥിയൻ രാജ്യത്തിന്റെയും മെസപ്പൊട്ടേമിയയുടെയും വിവിധ ഭാഗങ്ങൾ ആക്രമിച്ചു കീഴടക്കുകയും തന്റെ വിശാലമായ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ടിഗ്രനോകെർറ്റ (ഇപ്പോൾ തുർക്കിയിൽ) എന്ന നഗരം സ്ഥാപിക്കുകയും ചെയ്തു. റോമാക്കാർ ഇദ്ദേഹത്തിനെതിരെ പടനീക്കം നടത്തിയിരുന്നു. റോമൻ സേനാനായകന്മാരായ ലുക്കുളസ് ബി.സി. 69-68-ലും പോമ്പി ബി.സി. 66-ലും ടിഗ്രാനസ്സിനെ തോല്പ്പിച്ചുവെങ്കിലും റോമിന്റെ അധീനതയിൽ ഭരണത്തിൽ തുടരാൻ അവർ ഇദ്ദേഹത്തെ അനുവദിച്ചിരുന്നു.

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിഗ്രാനസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിഗ്രാനസ്&oldid=1698533" എന്ന താളിൽനിന്ന് ശേഖരിച്ചത്