ടാസ്മേനിയൻ ആദിവാസികൾ ഉപയോഗിച്ചിരുന്ന ഭാഷയുമായി ദൃഢബന്ധമുള്ള ഒരു സ്വതന്ത്രഭാഷ. ആസ്ത്രേലിയയുടെ ദക്ഷിണ പൂർവ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപാണ് ടാസ്മേനിയ. വംശനാശം സംഭവിച്ച ഒരു സമൂഹമാണ് ടാസ്മേനിയയിലെ ആദിവാസികൾ.

ടാസ്മേനിയൻ
Palawa
വംശീയതTasmanian
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
Tasmania
ഭാഷാ കുടുംബങ്ങൾunclassified
വകഭേദങ്ങൾ
  • Eastern Tasmanian
  • Western Tasmanian
  • Flinders Island / Oyster Bay lingua franca
  • Palawa kani
ISO 639-2 / 5xtz
Approximate ethnic divisions in pre-European Tasmania

ഈ ഭാഷാസമൂഹത്തിലെ അംഗസംഖ്യയെപ്പറ്റി വിഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഉത്തരതീരങ്ങളിലും ദക്ഷിണതീരങ്ങളിലും പ്രചാരത്തിലിരിക്കുന്നവയാണ് പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങൾ.

സംഗീതാത്മകമായ ടാസ്മേനിയൻ ഭാഷയിൽ ധാരാളം സ്വരശബ്ദങ്ങൾ ഉപയോഗിക്കുന്നു. മിക്ക പദങ്ങളും ക്ര, പ്ര, ത്ര എന്നീ അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. വ്യഞ്ജനശബ്ദങ്ങൾ നന്നേ കുറവാണ്. ഘോഷി-അഘോഷി (Voiced -Voiceless) വ്യത്യാസം, ഊഷ്മാക്കളായ (Sibilants) വ്യഞ്ജനശബ്ദങ്ങൾ എന്നിവ ഈ ഭാഷയിൽ ഇല്ല. ഘർഷശബ്ദങ്ങളായ r, l, കണ്ഠ്യ ശബ്ദമായ x, താലവ്യരഞ്ജിയായ ചില വ്യഞ്ജനങ്ങൾ എന്നിവ ടാസ്മേനിയൻ ഭാഷകളുടെ സ്വനഘടനയിലെ സവിശേഷതകളാണ്.

വ്യാകരണപരമായ ബന്ധങ്ങൾ സംശ്ലേഷക (agglautinative) പരപ്രത്യയങ്ങളിലൂടെ വെളിപ്പെടുത്തുന്നു. കർത്താ-കർമബന്ധം പദക്രമത്തിലൂടെ നിശ്ചയിക്കുന്നു. ശബ്ദവിഭാഗത്തിലെ ഒരു പ്രത്യേക വിഭാഗമാണ് വിശേഷണങ്ങൾ. ക്രിയകളുടെ വചനം, കാലം, സർവ നാമഭേദങ്ങൾ എന്നിവ വ്യക്തമാക്കാൻ പ്രത്യേക വ്യവസ്ഥയില്ല. ഏതാനും ചില സാംഖ്യകങ്ങൾ (2, 3, 4) മാത്രമാണ് ഈ ഭാഷയിൽ ഉപയോഗിക്കുന്നത്.

ടാസ്മേനിയൻ സംസ്കാരത്തിൽ ആസ്റ്റ്രേലിയൻ ഭാഷകളുടെ സ്വാധീനം കാണാം. യു.എസ്. ഭാഷാശാസ്ത്രജ്ഞനായ എച്ച്.ഗ്രീന്ബർഗ് ഈ ഭാഷകളെ ഇന്തോ-പസഫിക് വിഭാഗത്തില് ഉൾപ്പെടുത്താൻ ശ്രമം നടത്തിയിട്ടുണ്ട്.

Some basic words:[1]

nanga 'അച്ഛൻ'
poa 'അമ്മ' (Northeast)
pögöli-na 'സൂര്യൻ'
wīta 'ചന്ദ്രൻ'
romtö-na 'നക്ഷത്രം'
pö ön'e-na 'പക്ഷി'
wī-na 'മരം'
poime-na 'മല'
waltomo-na 'നദി' (Northeast)
nani 'പാറ'
  1. "Tasmanian". In George Campbell, 1991. Compendium of the World's Languages, vol. II.

അധിക വായനയ്ക്ക്

തിരുത്തുക
  • Crowley, T (1981). "Tasmanian". In Dixon, R. M. W. and Blake, B. J. (ed.). Handbook of Australian languages. Vol 2. Canberra: Australian National University Press. pp. 394–421. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: multiple names: editors list (link)
  • Plomley, N. J. B. (1976a). A Word-list of the Tasmanian Aboriginal Languages. Launceston.{{cite book}}: CS1 maint: location missing publisher (link)
  • Wurm, Mühlhäusler, & Tryon, 1996. Atlas of languages of intercultural communication in the Pacific, Asia and the Americas

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാസ്മേനിയൻ ഭാഷകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാസ്മേനിയൻ_ഭാഷകൾ&oldid=3702074" എന്ന താളിൽനിന്ന് ശേഖരിച്ചത്