യു. എസ്സിൽ കിഴക്കൻ അലബാമയിലെ ഒരു നഗരവും ഇതേ പേരിലുള്ള കൗണ്ടിയുടെ ആസ്ഥാനവും. ബിർമിങ്ഹാമിന് 64 കി. മീ. കിഴക്കുമാറി സ്ഥിതിചെയ്യുന്നു.

ടാലദീഗ
Talladega Courthouse Square Historic District
Talladega Courthouse Square Historic District
Location in Talladega County and the state of Alabama
Location in Talladega County and the state of Alabama
CountryUnited States
StateAlabama
CountyTalladega
വിസ്തീർണ്ണം
 • ആകെ24 ച മൈ (62 ച.കി.മീ.)
 • ഭൂമി23.9 ച മൈ (61.8 ച.കി.മീ.)
 • ജലം0.1 ച മൈ (0.2 ച.കി.മീ.)
ഉയരം
558 അടി (170 മീ)
ജനസംഖ്യ
 (2000)
 • ആകെ15,143
 • ജനസാന്ദ്രത631/ച മൈ (244.2/ച.കി.മീ.)
സമയമേഖലUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
ZIP codes
35160-35161
ഏരിയ കോഡ്256
FIPS code01-74592
GNIS feature ID0160707
വെബ്സൈറ്റ്http://www.talladega.com/

കൃഷി-വ്യവസായം

തിരുത്തുക

പരുത്തി, ചോളം, വയ്ക്കോൽ എന്നിവയുടെ ഒരു പ്രധാന വാണിജ്യ-സംസ്കരണ കേന്ദ്രമാണ് ടാലദീഗ. പരുത്തി-ഇലാസ്റ്റിക് നൂലുകൾ, പൈപ്പ് ഫിറ്റിങ്ങുകൾ, തടിമില്ലുപകരണങ്ങൾ, തുണി, മെഷിനറി ഭാഗങ്ങൾ, തടിസാമഗ്രികൾ തുടങ്ങിയവ ഇവിടത്തെ പ്രധാന ഉത്പന്നങ്ങളിൽപ്പെടുന്നു. ടാലദീഗയുടെ സമീപപ്രദേശങ്ങളിൽ നിന്ന് മാർബിൾ ഖനനം ചെയ്യുന്നുണ്ട്. ചില ഇരുമ്പയിര്-ടാൽക് ഖനികളും ഇതിനടുത്തായി കാണാം. ദി അലബാമ ഇന്റർനാഷണൽ സ്പീഡ് വേ (The Alabama International speed way) ടാലദീഗയിലാണ്.

അതിർത്തി നഗരം

തിരുത്തുക

ടാലദീഗ ദേശീയ കോളജ്, അന്ധർക്കും ബധിരർക്കും ഉള്ള ഒരു സംസ്ഥാന സ്കൂൾ എന്നിവ ടാലദീഗയിൽ പ്രവർത്തിക്കുന്നു. ടാലദീഗ നാഷണൽ ഫോറസ്റ്റ് ഇതിനടുത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. മുമ്പ് അമേരിന്ത്യരുടെ ഒരു ഗ്രാമം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് 1830-കളിൽ ടാലദീഗ നഗരം സ്ഥാപിതമായത്. അതിർത്തി നഗരം എന്നർഥം വരുന്ന ടാലാ (talla), ദീഗാ (dega) എന്നീ രണ്ടു പദങ്ങളിൽ (ഇന്ത്യരുടെ) നിന്നുമാണ് ടാലദീഗ എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. ആൻഡ്രൂ ജാക്സന്റെ നേതൃത്വത്തിലള്ള ഒരു വിഭാഗം ടെന്നസി വോളന്റിയർമാർ 1813-ൽ ക്രീക്ക് ഇന്ത്യരുടെ ഒരു വൻപടയെ ഇവിടെവച്ച് തോൽപ്പിച്ചിരുന്നു. 1832-ൽ ഇത് ഒരു കൗണ്ടിയായി. 1835-ൽ ടാലദീഗയെ അമേരിക്കൻ യൂണിയനിൽ ചേർത്തു.

ചിത്രശാല

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാലദീഗ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാലദീഗ&oldid=1688698" എന്ന താളിൽനിന്ന് ശേഖരിച്ചത്