തയ്യാതെല്ലേ

(ടായ്യാറ്റെല്ലേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറ്റലിയിലെ എമിലിയ റൊമാഗ്ന, മാർച്ചേ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേകതരം പാസ്തയാണ് തയ്യാതെല്ലേ. ഇറ്റാലിയൻ:Tagliatelle (ഇറ്റാലിയൻ ഉച്ചാരണം: [taʎʎaˈtɛlle]  ( കേൾക്കുക); ( മുറിക്കുക എന്നർത്ഥമുള്ള ഇറ്റാലിയൻ ടായ്യലാരേ എന്ന പദത്തിൽ നിന്ന്.) നീണ്ട നാട പോലെ പരന്നതും ഫെട്ടൂച്ചിനേ പോലെയുള്ളതുമായ ടായ്യാറ്റെല്ലേ 6 mm (0.24 in) വീതിയുള്ളതാണ്.[1] പലവിധം സോസുകളുമായി വിളമ്പാമെങ്കിലും ഇറച്ചി സോസോ ബോളോന്യേസേ സോസോ ആണ് ശ്രേഷ്ടമായത്.

തയ്യാതെല്ലേ
ടായ്യാറ്റെല്ലേയുടെ പ്രത്യേക രൂപം
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംഇറ്റലി
പ്രദേശം/രാജ്യംഎമിലിയ റോമാഗ്ന and മാർച്ചേ
വിഭവത്തിന്റെ വിവരണം
Courseആദ്യത്തേത്
തരംപാസ്ത
പ്രധാന ചേരുവ(കൾ)മാവ് , മുട്ട
വ്യതിയാനങ്ങൾഫെട്ടുച്ചിനെ, പിറ്റ്സോച്ചെറി, ടായ്യോലിനി
മറ്റ് വിവരങ്ങൾLong and thin. Can be served with a creamy sauce and cheese.

പരമ്പരാഗതമായ് മുട്ട പാസ്തയുപയോഗിച്ചാണ് തയ്യാതെല്ലേ ഉണ്ടാക്കുന്നത്. 100 ഗ്രാം ധാന്യമാവിന് ഒരു മുട്ട എന്നതാണ് അനുപാതം.[2]

ഐതിഹ്യം തിരുത്തുക

1487 ൽലുക്രേസിയ ഡിഏസ്തേ എന്ന രാജകുമാരിയുടെ വിവാഹം നാളിൽ മുടിയിൽ ചെയ്തുവച്ച പ്രത്യേക രീതിയിൽ നിന്ന് പ്രചോദനം കൊണ്ട കൊട്ടാരം പാചകക്കാരനാണ് തയ്യാതെല്ലേ ആദ്യമായി ഉണ്ടാക്കിയത് എന്നാണ് ഐതിഹ്യം. എന്നാൽ ഇത് ഫലിതക്കാരൻ ഔഗുസ്തോ മജാനി 1931 ൽ ഉണ്ടാക്കിയ ഒരു തമശയാണെന്നാണ് കരുതുന്നത്. .[അവലംബം ആവശ്യമാണ്]

തായ്യോലിനി ഡി പാസ്ത എ സുഗോ അല്ല മനിയേര ഡി സഫിരാൻ (സഫിറാൻപോലെയുള്ള തയ്യോലിനി പാസ്ത) എന്നാണ് പാചകക്കൂട്ട് അറിയപ്പെടുന്നത്. വെള്ളി പാത്രങ്ങളിലാന് വിളമ്പേണ്ടത്.[3] പോക പോകെ ടയ്യറ്റെല്ലേ വളരെ സാധാരണമായ ഭക്ഷണ പദാർത്ഥങ്ങളിലൊന്നായിതീർന്നിരിക്കുന്നു.

റഫറൻസുകൾ തിരുത്തുക

  1. The Classic Italian Cookbook, 1973 by Marcella Hazan
  2. "An Emilian Secret La Sfoglia". www.albertotriglia.it. Archived from the original on 2021-01-31. Retrieved 26 January 2021.
  3. Minarelli, Maria Luisa (1993). A tavola con la storia. Sansoni. ISBN 978-88-383-1501-5.
"https://ml.wikipedia.org/w/index.php?title=തയ്യാതെല്ലേ&oldid=3654361" എന്ന താളിൽനിന്ന് ശേഖരിച്ചത്