തെക്കുപടിഞ്ഞാറൻ യൂറോപ്പിലുള്ള ഐബീരിയൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി. സ്പെയിൻ|സ്പാനിഷ്]] ഭാഷയിൽ താജോ (Tajo) എന്നും പോർച്ചുഗീസ് ഭാഷയിൽ തെജോ (Tejo) എന്നും ആണ് ഈ നദി അറിയപ്പെടുന്നത്. ക്യൂൻകാ (Cuenca) ടെറൂയൽ (Teruel) എന്നീ പ്രവിശ്യകളുടെ അതിർത്തിയിലായി സ്ഥിതിചെയ്യുന്ന സ്പെയിനിലെ സിയറാ ദ അൽബാറസിൻ (Sierra de Albarraacin) നിരകളാണ് ടാഗസിന്റെ ഉദ്ഭവസ്ഥാനം. നീളം 1038 കി. മീ.

ടാഗസ് നദി
താജോ, തെജോ
നദി
ടാഗസ് നദി
രാജ്യങ്ങൾ സ്പെയിൻ, പോർട്ടുഗൽ
പോഷക നദികൾ
 - ഇടത് Guadiela, Algodor, Gévalo, Ibor, Almonte, Salor, Sever, Sorraia
 - വലത് Jarama, Guadarrama, Alberche, Tiétar, Alagón, Zêzere
സ്രോതസ്സ് Fuente de García
 - സ്ഥാനം Albarracín Mountains, Teruel, Spain
 - ഉയരം 1,593 മീ (5,226 അടി)
അഴിമുഖം Estuary of the Tagus
 - സ്ഥാനം Atlantic Ocean at Lisbon, Portugal
 - ഉയരം 0 മീ (0 അടി)
നീളം 1,038 കി.മീ (645 മൈ)
നദീതടം 80,100 കി.m2 (30,927 ച മൈ)
Discharge
 - ശരാശരി 500 m3/s (17,657 cu ft/s)
Path of the Tagus through the Iberian Peninsula
Wikimedia Commons: Tagus
Website: Confederación Hidrográfica del Tajo

ഉദ്ഭവസ്ഥാനത്തു നിന്ന് പടിഞ്ഞാറൻ ദിശയിലേക്കൊഴുകുന്ന ഈ നദി സ്പെയിനിലെ ടൊളിഡോ (Toledo), അൽകാന്റാറ (Alcantara) എന്നീ പട്ടണങ്ങൾ കടന്ന് സു. 50 കി. മീ. ദൈർഘ്യത്തിൽ സ്പെയിനിന്റേയും പോർച്ചുഗലിന്റേയും ജലാതിർത്തിയായി രൂപാന്തരപ്പെടുന്നു. തുടർന്ന് പോർച്ചുഗലിനെ മുറിച്ചു കടക്കുന്ന നദി ലിസ്ബണിൽ (Lisbon) എത്തി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു. വിശാലമായ അഴിമുഖം ഈ നദിക്കുണ്ട്. യൂറോപ്പിലെ മെച്ചപ്പെട്ട തുറമുഖമായ ലിസ്ബൺ (പോർച്ചുഗൽ) ടാഗസ് നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്.

ടാഗസ് നദിക്കു കുറുകേ നിർമ്മാണം പൂർത്തിയായ (1966) സാലസാർ പാലം (Salazar bridge) ലിസ്ബണിലെ അൽക്കാന്റാറാ പ്രദേശത്തെ അൽമാദയുമായി (Almada) ബന്ധിപ്പിക്കുന്നു.

ടാഗസ് നദിയുടെ നീർവാർച്ച പ്രദേശത്തിന് സു. 80,300 ച. കി. മീ. വിസ്തീർണമുണ്ട്. നദിയിലെ ചെറുജലപാതങ്ങൾ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും പ്രാദേശിക ഗതാഗതത്തിൽ ടാഗസ് പ്രധാന പങ്കുവഹിക്കുന്നു. അഴിമുഖത്തിനോടടുത്ത് സു. 200 കി. മീ. ദൂരം നദി ഗതാഗതയോഗ്യമാണ്. ടൊളിഡോയാണ് നദിക്കരയിലുള്ള പ്രധാന സ്പാനിഷ് പട്ടണം.

ടാഗസ് നദിക്കു കുറുകേയുള്ള വസ്കോടിഗാമ പാലം

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാഗസ് നദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാഗസ്_നദി&oldid=3804662" എന്ന താളിൽനിന്ന് ശേഖരിച്ചത്