ടബുല റോജേരിയാന
സിസിലിയിലെ രാജാവിനായി മുഹമ്മദ് അൽ ഇദ്‌രീസി തയ്യാറാക്കിയ അറ്റ്ലസാണ് ടബുല റോജേരിയാന (അറബി: نزهة المشتاق في اختراق الآفاق).
കർത്താവ് | മുഹമ്മദ് അൽ ഇദ്‌രീസി |
---|---|
യഥാർത്ഥ പേര് | نزهة المشتاق في اختراق الآفاق |
രാജ്യം | Kingdom of Sicily |
ഭാഷ | അറബി |
പ്രസിദ്ധീകൃതം | 1154 |
റോജറിന്റെ ഭൂപടം എന്നർത്ഥം വരുന്ന ടബുല റോജേരിയാന തയ്യാറാക്കാനായി പതിനഞ്ച് വർഷത്തോളം അൽ ഇദ്‌രീസി സിസിലിയിലെ നോർമൻ രാജാവായിരുന്ന റോജറിന്റെ കൊട്ടാരത്തിൽ താമസിച്ചു[1][2]. 1154-ലാണ് ഭൂപടം പ്രസിദ്ധീകരിക്കുന്നത്.
വിവരണം
തിരുത്തുകഏഴ് കാലാവസ്ഥാ മേഖലകളായി ഗ്രന്ഥം വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയോരോന്നും പത്ത് വിഭാഗങ്ങളായി വിവരിക്കപ്പെടുന്നു. യൂറേഷ്യൻ ഭൂഖണ്ഡത്തെ പൂർണ്ണമായും കാണിക്കുന്ന ഭൂപടങ്ങൾ ഈ ശേഖരത്തിലുണ്ടെങ്കിലും ആഫ്രിക്കയുടെ ഉത്തരഭാഗങ്ങൾ മാത്രമേ ഇതിൽ കാണിക്കുന്നുള്ളൂ. എഴുപത് അധ്യായങ്ങൾക്കോരോന്നിനും സമഗ്ര വിവരണങ്ങളോടൊപ്പം അനുബന്ധ ഭൂപടങ്ങളും നൽകിയിരിക്കുന്നു[2][3]. വടക്കുദിക്ക് താഴെയായി വരുന്ന രൂപത്തിലാണ് ഭൂപടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.