പാറക്കഷണങ്ങളെയും അതുപോലുള്ള വസ്തുക്കളെയും ചെറിയ കഷണങ്ങളാക്കാനും പൊടിക്കാനും ഉപയോഗിക്കുന്ന യന്ത്രമാണ് ടംബ്ലിങ് മിൽ. ഇതിന്റെ കുത്തനെയുള്ള അച്ചുതണ്ടിൽ ഒരു ഡ്രം അഥവാ ഷെൽ ഉറപ്പിച്ചിട്ടുണ്ടാകും. മില്ലിന്റെ ഒരറ്റത്തുകൂടി ചെറുതാക്കേണ്ട പദാർഥം കടത്തിവിടുന്നു. ഇവയോടുകൂടി ചെറിയ ഇരുമ്പു പന്തുകൾ അഥവാ ഗോളകങ്ങൾ കൂടി കലർത്തിയശേഷം ഡ്രമ്മിനെ ഭ്രമണം ചെയ്യിക്കുമ്പോൾ പദാർഥവും ഇരുമ്പുപന്തുകളും തമ്മിൽ ഉരസി ക്രമേണ പദാർഥത്തിനു തേയ്മാനം സംഭവിച്ച് അതിന്റെ ആകൃതി ചെറുതായിത്തീരുന്നു. പൊടിക്കേണ്ടതോ ചെറുതാക്കേണ്ടതോ ആയ പദാർഥത്തിന്റെ രൂപവൈവിധ്യത്തെ അടിസ്ഥാനമാക്കി ടംബ്ളിങ് മില്ലിനെ പല ഇനങ്ങളായി തരംതിരിക്കാറുണ്ട്.

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടംബ്ലിങ് മിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടംബ്ലിങ്_മിൽ&oldid=3311689" എന്ന താളിൽനിന്ന് ശേഖരിച്ചത്