ഞൊടിഞെട്ട
നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ( പ്രാദേശികമായി ഞൊട്ടങ്ങ[1] മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയൻ[2] നൊട്ടങ്ങ[3] മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി, ഞൊട്ടാഞൊടിയൻ എന്നീ പേരുകളും പ്രചാരത്തിലുണ്ട്) (ഇംഗ്ലീഷ്: Cape Gooseberry, Little Gooseberry ശാസ്ത്രീയനാമം: Physalis minima). കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതിൽ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്. ഹവായിയാണ് ഈ ചെടിയുടെ സ്വദേശം.
ഞൊടിഞെട്ട | |
---|---|
ഞൊടിഞെട്ടയുടെ കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. minima
|
Binomial name | |
Physalis minima |
കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്.
രൂപവിവരണം
തിരുത്തുകഅഞ്ചു മി.മീ വ്യാസമുള്ള പൂക്കൾക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കൾ പാകമാവുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
ഞൊടിഞെട്ട
-
ഞൊട്ടങ്ങ ചെടി
-
ഞൊട്ടങ്ങ ഉൾഭാഗം
-
ഞൊട്ടങ്ങ വയലറ്റ് നിറത്തോടുകൂടിയത്
-
പഴുത്ത ഞൊട്ടങ്ങ
-
ഞൊട്ടങ്ങ ചെടി
അവലംബം
തിരുത്തുക- ↑ "പോഹാബെറി". രാജേഷ് കാരപ്പള്ളിൽ. മാതൃഭൂമി - കാർഷികം. Archived from the original on 2013-06-09. Retrieved 2013 ജൂൺ 14.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://www.mathrubhumi.com/agriculture/kitchen-garden/%E0%B4%AA%E0%B5%8B%E0%B4%B9%E0%B4%BE%E0%B4%AC%E0%B5%86%E0%B4%B1%E0%B4%BF-1.151922[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://mashithantu.com/dictionary/wall.php?word=%E0%B4%A8%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99