ഞൊടിഞെട്ട

നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യം

നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ( പ്രാദേശികമായി ഞൊട്ടങ്ങ[1] മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയൻ[2] നൊട്ടങ്ങ[3] മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി, ഞൊട്ടാഞൊടിയൻ എന്നീ പേരുകളും പ്രചാരത്തിലുണ്ട്) (ഇംഗ്ലീഷ്: Cape Gooseberry, Little Gooseberry ശാസ്ത്രീയനാമം: Physalis minima). കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതിൽ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്. ഹവായിയാണ് ഈ ചെടിയുടെ സ്വദേശം.

ഞൊടിഞെട്ട
Physalis minima fruit from Kerala - 20090520.jpg
ഞൊടിഞെട്ടയുടെ കായ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. minima
Binomial name
Physalis minima

കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്.

രൂപവിവരണംതിരുത്തുക

അഞ്ചു മി.മീ വ്യാസമുള്ള പൂക്കൾക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കൾ പാകമാവുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം

ഇതും കാണുകതിരുത്തുക

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "പോഹാബെറി". രാജേഷ് കാരപ്പള്ളിൽ. മാതൃഭൂമി - കാർഷികം. മൂലതാളിൽ നിന്നും 2013-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 14. Check date values in: |accessdate= (help)
  2. http://www.mathrubhumi.com/agriculture/kitchen-garden/%E0%B4%AA%E0%B5%8B%E0%B4%B9%E0%B4%BE%E0%B4%AC%E0%B5%86%E0%B4%B1%E0%B4%BF-1.151922
  3. http://mashithantu.com/dictionary/wall.php?word=%E0%B4%A8%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99

ബാഹ്യകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഞൊടിഞെട്ട&oldid=3632620" എന്ന താളിൽനിന്ന് ശേഖരിച്ചത്