മഴുക്കാഞ്ഞിരം
(ഞമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ, നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇടത്തരം വലിപ്പമുള്ള ഒരു വൃക്ഷമാണ് ഞമ എന്നും അറിയപ്പെടുന്ന മഴുക്കാഞ്ഞിരം. (ശാസ്ത്രീയനാമം: Anogeissus latifolia) തുകൽ ഊറയ്ക്കിടാൻ ആവശ്യമുള്ള ടാനിൻ ധാരാളം അടങ്ങിയിട്ടുള്ള വൃക്ഷമാണിത്. വേഗം വളരുന്ന ഇലപൊഴിയും മരം. കാലിക്കോ പ്രിന്റിങ്ങിന് ആവശ്യമുള്ള ഒരു പശയും ഈ മരത്തിൽ നിന്നു ലഭിക്കുന്നുണ്ട്. ടസ്സാർ സിൽക് ഉണ്ടാക്കുന്ന Antheraea paphia എന്ന ശലഭം തിന്നു ജീവിക്കുന്ന ഇലകളിൽ ഒന്ന് ഈ മരത്തിന്റെയാണ്[1]. നല്ല പോഷകം അടങ്ങിയിട്ടുള്ള മഴുക്കാഞ്ഞിരത്തിന്റെ ഇലകൾ നല്ലൊരു കാലിത്തീറ്റയാണ്. തേനീച്ചകൾക്ക് പൂമ്പൊടി ധാരാളമായി ഈ മരത്തിൽ നിന്നും കിട്ടുന്നു[2]. നാട്ടുവൈദ്യത്തിൽ വയറിലെ അസുഖത്തിന് ഉപയോഗിക്കാറുണ്ട്[3]. വേരും തടിയും ഇലയും പഴവുമെല്ലാം ഔഷധാവശ്യത്തിന് ഉപയോഗിച്ചുവരുന്നു. [4]
മഴുക്കാഞ്ഞിരം | |
---|---|
മഴുക്കാഞ്ഞിരത്തിന്റെ പൂവും ഇലകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. latifolia
|
Binomial name | |
Anogeissus latifolia | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://www.fao.org/docrep/005/ab598e/AB598E13.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2012-11-13.
- ↑ http://www.ncbi.nlm.nih.gov/pubmed/16413714
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=58&hit=[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] പൂവിന്റെ ചിത്രം
- [2] കൂടുതൽ വിവരങ്ങൾ
- http://www.ncbi.nlm.nih.gov/pubmed/19723196
- [3] Archived 2012-04-06 at the Wayback Machine. കാലിത്തീറ്റയായി ഉപയോഗിക്കുംപ്പൊഴുള്ള പോഷകത്തിന്റെ അളവുകൾ
വിക്കിസ്പീഷിസിൽ Anogeissus latifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.