സിഖ് പുരോഹിതനും,സുവർണ്ണക്ഷേത്രം കേന്ദ്രീകരിച്ചു നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ സൂത്രധാരനുമായിരുന്ന സന്ത് ജർണയിൽസിങ് ഭിന്ദ്രൻവാല പഞ്ചാബിലെ മോഗ ജില്ലയിലെ റോഡെയിൽ ജനിച്ചു.(12 ഫെബ്രുവരി 1947-6 ജൂൺ 1984) ജോഗീന്ദർ സിംഗ് ബ്രാർ,നിഹാൽ കൗർ എന്നിവരായിരുന്നു മാതാപിതാക്കൾ.[1] സിഖ് മതാചാരപ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന ജർണയിൽ തക്സൽ അദ്ധ്യക്ഷനായിരുന്ന കർത്താർ സിംഗിന്റെ കീഴിൽ മതപഠനം തുടരുകയും.കർത്താർ സിംഗിന്റെ മരണശേഷം തക്സലിന്റെ അദ്ധ്യക്ഷനായി ഭിന്ദ്രൻവാല അവരോധിയ്ക്കപ്പെടുകയും ചെയ്തു.[3]

Jarnail Singh Bhindranwale
ജനനം
Jarnail Singh

(1947-02-12)12 ഫെബ്രുവരി 1947
മരണം6 ജൂൺ 1984(1984-06-06) (പ്രായം 37)
പൗരത്വംIndia
തൊഴിൽHead of Damdami Taksal
ജീവിതപങ്കാളി(കൾ)Pritam Kaur
കുട്ടികൾIshar Singh and Inderjit Singh[1]
മാതാപിതാക്ക(ൾ)Joginder Singh and Nihal Kaur
പുരസ്കാരങ്ങൾMartyr (by Akal Takht)[2]

പൊതുരംഗത്ത്

തിരുത്തുക

സിഖ് സംഘടനയായ ദംദമി തക്സലിന്റെ അദ്ധ്യക്ഷനായതോടുകൂടിയാണ് ഭിന്ദ്രൻവാല ജനശ്രദ്ധ ആകർഷിയ്ക്കുന്നത്. മതപ്രഭാഷകൻ എന്നനിലയിൽ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് യുവാക്കളെ കേന്ദ്രീകരിച്ച് അത്മീയവിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും,ചെറുപ്പക്കാർക്കിടയിലെ ദു:ശീലങ്ങൾക്കെതിരേയും അവരെ ബോധവത്കരിയ്ക്കുന്നതിനും തീവ്രശ്രമം നടത്തുകയുണ്ടായി. അനന്ത്പൂർ സാഹിബ് പ്രമേയത്തെ പൂർണ്ണമായി പിന്തുണച്ചിരുന്ന ഭിന്ദ്രൻവാല , സിഖ് മതത്തെ ഹിന്ദുമതത്തിലെ ഒരു ന്യൂനപക്ഷമതമായി പരിഗണിയ്ക്കുന്ന ഭരണഘടനയുടെ 25 അനുഛേദത്തെ അതിരൂക്ഷമായി എതിർത്തുപോന്നു.1982 ഓഗസ്റ്റിൽ അനന്ത്പൂർ സാഹിബ് പ്രമേയത്തെ ചുവട് പിടിച്ചുകൊണ്ട് അകാലി ദളിനോടൊപ്പം ചേർന്ന് ധർമ യുദ്ധ് മോർച്ച എന്നപേരിലറിയപ്പെട്ട പ്രക്ഷോഭപരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.[4]

ഖാലിസ്താൻ വാദം

തിരുത്തുക

ഖാലിസ്താൻ എന്ന പേരിൽ ഒരു പ്രത്യേക സിഖരാഷ്ട്രത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്ദ്രൻവാലയുടെ പേരു സജീവമായി ഉയർന്നെങ്കിലും, അദ്ദേഹം ഇതിനെ പിന്തുണയ്ക്കുകയോ, നിരസിയ്ക്കുകയോ ചെയ്തില്ല എന്നൊരു വസ്തുതയും ഇതോടൊപ്പം ചർച്ചചെയ്യപ്പെട്ടിരുന്നു.[5].

1982 ജുലയ് മാസത്തിൽ ഭിന്ദ്രൻവാല ആയുധധാരികളായ അനേകം അനുയായികളുമായി സുവർണ്ണക്ഷേത്രത്തിലെ ഗുരു നാനാക് നിവാസിലേയ്ക്കു പ്രവർത്തനരംഗം മാറ്റുകയുണ്ടായി. സിഖ്പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിയ്ക്കുകയും ഇതിനെത്തുടർന്നു പഞ്ചാബിലെങ്ങും അസ്വസ്ഥത കത്തിപ്പടരുകയും സുവർണ്ണക്ഷേത്രത്തിലെ സൈനിക നടപടിയിലേയ്ക്ക് ഇതു വഴിവയ്ക്കുകയും ചെയ്തു.

സുവർണ്ണക്ഷേത്രത്തിലെ സൈനിക നീക്കമായ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെത്തുടർന്നു 1984 ജൂൺ 6 നു ജർണയിൽ സിംഗ് ഭിന്ദ്രൻവാല കൊല്ലപ്പെട്ടു.

  1. 1.0 1.1 Singh, Sandeep. "Saint Jarnail Singh Bhindranwale (1947–1984)". Sikh-history.com. Archived from the original on 24 മാർച്ച് 2007. Retrieved 18 മാർച്ച് 2007.
  2. Akal Takht declares Bhindranwale 'martyr'
  3. Deol, Harnik (2000). Religion and Nationalism in India: The Case of the Punjab. Routledge. p. 168. ISBN 0-415-20108-X.
  4. Akshayakumar Ramanlal Desai (1 ജനുവരി 1991). Expanding Governmental Lawlessness and Organized Struggles. Popular Prakashan. pp. 64–66. ISBN 978-81-7154-529-2.
  5. Globalization and Religious nationalism in India: The Search for Ontological Security by Catarina Kinnvall. Routledge, ISBN 978-1-134-13570-7. Page 119

പുറംകണ്ണികൾ

തിരുത്തുക