ജൻഗിൽ
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഒരു ആദിവാസിവിഭാഗമാണ് ജൻഗിൽ (Jangil). റുട്ട്ലാന്റ് ദ്വീപുകളിൽ വസിച്ചു വരുന്ന ഈ ആദിവാസിസമൂഹത്തിന് ജറാവ ആദിവാസിവിഭാഗങ്ങളുമായി അടുത്ത ബന്ധമുള്ളതുകൊണ്ട് ഇവർ റുട്ട്ലാന്റ് ജറാവ എന്നും എന്നറിയപ്പെടുന്നു. ആദിമമനുഷ്യരുടെ ജീവിതരീതികൾ പിന്തുടരുന്ന ഇവർ ഇപ്പോഴും പുറം ലോകവുമായി ബന്ധംപുലർത്താനാഗ്രഹിക്കാത്തവരാണ് പതൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഈ ആദിവാസി വിഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി രേഖപ്പെടുത്തിയത്.
Jangil | |
---|---|
ഉത്ഭവിച്ച ദേശം | India |
ഭൂപ്രദേശം | Andaman Islands |
അന്യം നിന്നുപോയി | ca. 1900–1920 |
Ongan
| |
ഭാഷാ കോഡുകൾ | |
ISO 639-3 | None (mis ) |
ഗ്ലോട്ടോലോഗ് | None |
ചുരുക്കം ചില അവസരങ്ങളിലേ പുറം നാട്ടുകാർ (ബ്രിട്ടീഷ് കോളനി ഭരണാധികാരികളും ഇന്ത്യൻ കുടിയേറ്റക്കാരും) ഇവരുമായി കണ്ടു മുട്ടിയിട്ടുള്ളു. 1907 -ലായിരുന്നു ഇത്തരത്തിലെ അവസാന സംഭവം. ദ്വീപിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് 1920 കളിൽ പര്യവേഷണങ്ങൾ നടന്നുവെങ്കിലും മനുഷ്യവാസ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. ഇവരുടെ വംശം കുറ്റിയറ്റ് പോയത് സ്വാഭാവിക രോഗ പ്രതിരോധശേഷി ഇല്ലാത്ത തരം അസുഖങ്ങൾ സന്ദർശകരിൽ നിന്ന് പകർന്നതിനാലാവാൻ സാദ്ധ്യതയുണ്ട്.[1]
ഇവരുടെ ഭാഷയ്ക്ക് ജറാവ ഭാഷയുമായി പ്രകടമായി സാമ്യതയുണ്ടായിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ George Webber's Lonely Islands, Chapter 8: The Tribes, Section: The Jangil, 2013-05-20, archived from the original on 2013-05-20, retrieved 2017-06-28
{{citation}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help)