ജ്യോതി (നെല്ല്)
പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പുനരുദ്ധീകരിച്ച ഒരു പുതിയ ഇനം നെല്ലിനമാണ് ജ്യോതി (പി.ടി.ബി. 39)[1]. അത്യുൽപാദനശേഷിയുള്ള ഒരിനമാണിത്[2]. കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു.
പ്രത്യേകതകൾ
തിരുത്തുകമൂന്ന് പൂവും കൃഷിചെയ്യാവുന്ന ഗണത്തിൽപ്പെട്ട ഒരിനമാണിത്. മൂപ്പ് 105 മുതൽ 110 ദിവസം വരെ. ഒരു ഹെക്റ്ററിന് 6 ടൺ വരെ വിളവ് ലഭിക്കുന്നു. മറ്റിനങ്ങളെ അപേക്ഷിച്ച് വിളവ് താരതമ്യേന കൂടുതലാണ്. അരിക്ക് ചുവപ്പുനിറമാണുള്ളത്. ബ്ലാസ്റ്റ്, മുഞ്ഞ തുടങ്ങിയവയെ ഭാഗികമായി ചെറുത്തുനിൽക്കാനുള്ള കഴിവുണ്ട്.
ദോഷങ്ങൾ
തിരുത്തുകപോളരോഗം വളരെ പെട്ടെന്ന് ബാധിക്കുന്നു. വിളഞ്ഞ് കഴിഞ്ഞാൽ കതിരിലെ മണികൾ പെട്ടെന്ന് കൊഴിഞ്ഞു തുടങ്ങും.
അവലംബം
തിരുത്തുക- ↑ ഡോ. പി. എ. ജോസഫ് (2006). നെൽകൃഷി. കേരള കാർഷിക സർവ്വകലാശാല. p. 13.
{{cite book}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help) - ↑ "വിത്ത് ഉത്‌പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക്". മാതൃഭൂമി. കണ്ണൂർ. Archived from the original on 2012-01-11. Retrieved 2013 ജൂലൈ 7.
{{cite news}}
: Check date values in:|accessdate=
(help)