ജ്യൂജ്ജായ്ഗൗ
ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനവും സംരക്ഷിത പ്രദേശവുമാണ് ജ്യൂജ്ജായ്ഗൗ താഴ്വര(ചൈനീസ്:九寨沟; ഇംഗ്ലീഷ്: Jiuzhaigou Valley ). തിബറ്റൻ പീഠഭൂമിയുടെ അരികിലായുള്ള മിൻ പർവ്വതനിരയുടെ ഒരു ഭാഗമാണ് ഈ താഴ്വര. ഇതിന് 72,000ഹെക്ടറിലും അധികം വിസ്തൃതിയുണ്ട്. 2,000 മുതൽ 4,500മീറ്റർ വരെയാണ് ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരവ്യത്യാസം.
ജ്യൂജ്ജായ്ഗൗ താഴ്വര Jiuzhaigou Valley 九寨沟 | |
---|---|
ഐ.യു.സി.എൻ. ഗണം III (Natural Monument) | |
Location | ജ്യൂജ്ജായ്ഗൗ കൗണ്ടി, സിചുവാൻ |
Nearest city | സോങ്പാൻ |
Area | 600 to 720 km² |
Established | 1978 |
Visitors | 1,190,000 (in 2002) |
Governing body | Sichuan Provincial Commission for Construction |
Official name | Jiuzhaigou Valley Scenic and Historic Interest Area 九寨沟风景名胜区 [1] |
Type | പാരിസ്ഥിതികം |
Criteria | vii |
Designated | 1992 (16th session) |
Reference no. | 637 |
State Party | China |
Region | Asia-Pacific |
1992-ൽ ജ്യൂജ്ജായ്ഗൗ താഴ്വരയെ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. 1997-ൽ ഈ പ്രദേശത്തിന് അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലം(World Biosphere Reserve) എന്ന പദവിയും ലഭിച്ചു.
പ്രകൃതിസൗന്ദര്യത്തിന്റെ കാര്യത്തിലും പേരുകേട്ടതാണ് ഈ പ്രദേശം. കാൽസൈറ്റിന്റെ നിക്ഷേപം മൂലം വർണ്ണാഭമായ തടാകങ്ങൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്. നിരവധി തട്ടുകളിലായുള്ള വെള്ളച്ചാട്ടങ്ങളും, മഞ്ഞുമൂടിയ പർവ്വതങ്ങളും, ഹരിതാഭമായ വനങ്ങളുമെല്ലാം ചേർന്ന് ജ്യൂജ്ജായ്ഗോവിനെ ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.
അവലംബം
തിരുത്തുക- ↑ Traditional Chinese: 九寨溝風景名勝區; often abbreviated to: 九寨沟风景区/九寨溝風景區