ജ്ഞാന സരസ്വതി ക്ഷേത്രം, ബാസാർ
ജ്ഞാന സരസ്വതി ക്ഷേത്രം (തെലുഗ്: శ్రీ జ్ఞాన సరస్వతి దేవస్థానము) ഇന്ത്യയിൽ തെലങ്കാനയിലെ ബാസാറിൽ ഗോദാവരി നദി തീരത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീ ദേവിയുടെ ഒരു ഹിന്ദു ക്ഷേത്രം ആണ്.[1] ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തെ സരസ്വതി ക്ഷേത്രം ജമ്മു & കാശ്മീരിലാണ്. അറിവിന്റെ ഹിന്ദുദേവതയാണ് സരസ്വതി. അക്ഷര അഭ്യാസം എന്നറിയപ്പെടുന്ന അധ്യായനത്തിനായി കുട്ടികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു.
ജ്ഞാന സരസ്വതി ക്ഷേത്രം Gnana Saraswati Temple శ్రీ జ్ఞాన సరస్వతి దేవస్థానము | |
---|---|
പേരുകൾ | |
ശരിയായ പേര്: | Shri Gnana Saraswati Temple శ్రీ జ్ఞాన సరస్వతి దేవస్థానము |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | തെലങ്കാന |
ജില്ല: | നിർമ്മൽ |
സ്ഥാനം: | ബാസാർ |
ഉയരം: | 579 മീ (1,900 അടി) |
നിർദേശാങ്കം: | 18°52′40″N 77°57′23″E / 18.87778°N 77.95639°E |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | ദക്ഷിണേന്ത്യൻ |
തെലങ്കാനയിലെ നിർമ്മൽ ജില്ലയിലെ ഒരു ജനസാന്ത്രതയുള്ള നഗരമാണ് ബാസാർ. നിസാമാബാദിൽ നിന്ന് 34.8 കിലോമീറ്റർ ദൂരെയും ഭൈൻസയിൽ നിന്ന് 30 കിലോമീറ്റർ അകലെയായും, നിർമ്മൽ ജില്ലാ ആസ്ഥാനത്തുനിന്ന് 70 കിലോമീറ്റർ (ഹൈദരാബാദിൽ നിന്നും 205 കിലോമീറ്റർ ദൂരമുണ്ട്) ദൂരത്തിലുമാണ് സ്ഥിതിചെയ്യുന്നത്.[2]
ചരിത്രം
തിരുത്തുകമഹാഭാരതത്തിൽ മഹർഷി വ്യാസനും, അദ്ദേഹത്തിന്റെ ശിഷ്യന്മാർ, വിശ്വാമിത്രൻ എന്നിവർ കുരുക്ഷേത്ര യുദ്ധത്തിന് ശേഷം തണുത്തതും ശാന്തവുമായ അന്തരീക്ഷത്തിൽ തങ്ങാൻ തീരുമാനിച്ചു. സമാധാനപൂർണമായ ഭവനത്തിനായുള്ള അന്വേഷണത്തിൽ അദ്ദേഹം ദണ്ഡക വനപ്രദേശത്ത് എത്തി. അദ്ദേഹം ആ സ്ഥലം തിരഞ്ഞെടുത്തു. മഹർഷി വ്യാസൻ പ്രാർഥനകളിൽ ഗണ്യമായ സമയം ഇവിടെ ചെലവഴിച്ചതിനാൽ ആ സ്ഥലത്തെ "മറാഠി" സ്വാധീനം മൂലം "വാസര" എന്ന് വിളിക്കുകയും ബസാർ ആയി മാറുകയും ചെയ്തു.
മാഞ്ജിറ, ഗോദാവരി നദികളുടെ സംഗമസ്ഥാനത്ത് നിർമ്മിച്ച മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
ചരിത്രപരമായി, കർണാട രാജാവായ ബിജിയാലുഡു ആറാം നൂറ്റാണ്ടിലെ തലസ്ഥാനമായ നന്ദഗിരി പ്രവിശ്യയിലെ നന്ദേഡിൽ ഈ ക്ഷേത്രം നിർമ്മിച്ചു.
ഇന്ന് ക്ഷേത്രം
തിരുത്തുകസ്കൂൾ വിദ്യാഭ്യാസത്തിന് മുൻപായി കുട്ടികൾക്കായുള്ള 'അക്ഷര അഭ്യാസം' ചടങ്ങിന് ജ്ഞാന സരസ്വതി ക്ഷേത്രം ബസാറിലേക്ക് നിരവധി ഭക്തർ എത്താറുണ്ട്. കുട്ടികളെ അക്ഷരങ്ങൾ പഠിപ്പിക്കുകയും പുസ്തകം, പേന, പെൻസിൽ നോട്ട്ബുക്കുകൾ എന്നിവ അറിവിന്റെ ദേവതയ്ക്ക് സമർപ്പിക്കുകയും ചെയ്യുന്നു. പുലർച്ചെ 4 മണിക്ക് ക്ഷേത്രത്തിൽ അഭിഷേകം പൂജ ആരംഭിക്കുന്നു. പുതിയ സാരികൾ ഉടുപ്പിച്ച് ദേവതകളെ അലങ്കരിക്കുന്ന ആലങ്കാരന 5 മണിക്ക് ആരംഭിക്കുന്നു. മുഴുവൻ അന്തരീക്ഷവും വളരെ സൂക്ഷ്മവും ശുദ്ധവുമാണ്. രാവിലെ എട്ടുമണിക്ക്, സൂര്യന്റെ കിരണങ്ങളിൽ, ക്ഷേത്രത്തിൽ ആരതി ആരംഭിക്കുന്നു, അതിനുശേഷം പ്രസാദം ഭക്തർക്ക് നൽകപ്പെടുന്നു.
മഹാ ശിവരാത്രി കാലത്ത് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കുന്നു. വസന്ത പഞ്ചമിയ്ക്ക്15 ദിവസം മുമ്പ് ആരംഭിച്ച് ഉത്സവത്തിനു ശേഷം 3 ദിവസം വരെ തുടരും. ദസറ സമയത്ത് പത്തു ദിവസം ആണ് ദേവി നവരാത്തുലു ആഘോഷിക്കുന്നത്.
ക്ഷേത്രത്തിന് സമീപത്തെ ഒന്നാം നിലയിലെ ഒരു മഹാകാളി ക്ഷേത്രവും ഇവിടെയുണ്ട്. ഭക്തർ അടുത്തുള്ള മലനിരയിലേക്കു പോകുമ്പോൾ പാറയുടെ മുകളിൽ സരസ്വതീ ദേവിയുടെ ഒരു വിഗ്രഹവും കാണപ്പെടുന്നു.സരസ്വതി ദേവി കൂടാതെ ലക്ഷ്മീദേവിയുടെ പ്രതിഷ്ഠയും നിലകൊള്ളുന്നു. സരസ്വതി, ലക്ഷ്മി, കാളി എന്നിവയുടെ സാന്നിധ്യം മൂലം ദിവ്യ ത്രിത്വത്തിന്റെ വസതിയായി ബസറയെ കണക്കാക്കുന്നു.
ഗതാഗതം
തിരുത്തുകNumber | Train | Type |
---|---|---|
51433 | NZB-PVR | PASSENGER |
17640 | AK-KCG INTER CITY | MAIL EXPRESS |
17058 | DEVAGIRI | MAIL EXPRESS |
18310 | NED-SBP NAGAWALI | BI-WEEK |
57562 | MMR-KCG | PASSENGER |
57593 | NED | PASSENGER |
17232 | NSL-NS | MAIL EXPRESS |
57558 | NZB | PASSENGER |
16004 | NSL-MAS WKLY | EXPRESS |
17064 | AJANTA MAIL | EXPRESS |
അവലംബം
തിരുത്തുക- ↑ http://timesofindia.indiatimes.com/articleshow/17898376.cms
- ↑ "Nirmal District" (PDF). Archived from the original (PDF) on 2016-10-19. Retrieved 18 Oct 2016.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Wikimapia
- BasaraTemple.org
- Basar Temple Timings Archived 2018-06-18 at the Wayback Machine.