ആധുനിക തമിഴ് കവിതയുടെ തുടക്കക്കാരിലൊരാളായിരുന്നു ജ്ഞാനക്കൂത്തൻ എന്ന പേരിലെഴുതിയിരുന്ന ആർ. രംഗനാഥൻ (ഒക്ടോബർ  7, 1938 - ജൂലൈ 27, 2016). ആക്ഷപഹാസ്യത്തിലൂടെ സാമൂഹ്യ വിമർശനം നടത്തുന്നവയായിരുന്നു അദ്ദേഹത്തിന്റെ പല കവിതകളും. അന്റു വേറെ കിഴമൈ, സൂര്യനുക്കു പിൻപക്കം, കടക്കരൈയിൽ ചില മരങ്കൾ, മീണ്ടും അവർകൾ തുടങ്ങി നിരവധി കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക കവികളിൽ പ്രമുഖനായിരിന്ന ഇദ്ദേഹം കൽക്കി, കാലൈച്ചുവടു, ഉയിർമൈ തുടങ്ങിയ മാസികകളിലും കചടതപറ, മൈയ്യം, വൃക്ഷം തുടങ്ങിയ സമാന്തര പ്രസിദ്ധീകരണങ്ങളിലും  രചനകൾ പ്രസിദ്ധീകരിച്ചു.[1][2][3] 2016 ജൂലൈ 27-ന് 78-ആം വയസ്സിൽ അന്തരിച്ചു.

ജ്ഞാനക്കൂത്തൻ
ജനനംആർ. രംഗനാഥൻ
(1938-10-07)ഒക്ടോബർ 7, 1938
മയിലാടുതുറൈ, തഞ്ചാവൂർ ജില്ല
മരണംജൂലൈ 27, 2016(2016-07-27) (പ്രായം 77)
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
തൂലികാ നാമംജ്ഞാനക്കൂത്തൻ
തൊഴിൽകവി
ദേശീയതഇന്ത്യൻ
Period1957–2016
ശ്രദ്ധേയമായ രചന(കൾ)അന്റു വേറെ കിഴമൈ, സൂര്യനുക്കു പിൻപക്കം, കടക്കരൈയിൽ ചില മരങ്കൾ, മീണ്ടും അവർകൾ
വെബ്സൈറ്റ്
www.gnanakoothan.com

ജീവിതരേഖ തിരുത്തുക

1938-ൽ തഞ്ചാവൂർ ജില്ലയിലെ മയിലാടുതുറൈയിലാണ് ജ്ഞാനക്കൂത്തൻ ജനിച്ചത്. 1957-ൽ ആദ്യചെറുകഥ 'ദിനമണി'യിൽ പ്രസിദ്ധീകരിച്ചു. 1960-ലാണ് ജ്ഞാനക്കൂത്തൻ എന്ന തൂലികനാമം സ്വീകരിച്ച് എഴുതിത്തുടങ്ങിയത്. 1998-ൽ ഒരു കാവ്യ സമാഹാരം പുറത്തിറക്കി.[4] വെളിച്ചത്തിൽ ജ്ഞാനക്കൂത്തൻ എഴുതിയ കവിതകൾ ദളിതർക്ക് പ്രതിരോധത്തിന്റെ പുതിയയിടം തുറന്നു കൊടുക്കാൻ ഉതകിയവയായിരുന്നുവെന്ന് വിലയിരുത്തുന്നു. ചെന്നൈയിൽ സർക്കാർ ജോലിയുണ്ടായിരുന്ന ജ്ഞാനക്കൂത്തൻ 1994-ൽ സ്വയംവിരമിച്ചശേഷം മുഴുവൻസമയവും എഴുത്തിൽ മുഴുകി. വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടുള്ളവയായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ.

കൃതികൾ തിരുത്തുക

  • അന്റു വേറെ കിഴമൈ
  • സൂര്യനുക്കു പിൻപക്കം
  • കടക്കരൈയിൽ ചില മരങ്കൾ
  • മീണ്ടും അവർകൾ
  • പെൻസിൽ പടങ്കൾ
  • കവിതകൾക്കാക
  • പ്രതിമനാടകം '

പുരസ്കാരങ്ങൾ തിരുത്തുക

സിനിമയിൽ തിരുത്തുക

കമലഹാസന്റെ മരുതനായഗം സിനിമയുടെ പിന്നിൽ സുജാതയ്ക്കും പുവിയരസിനുമൊപ്പം പ്രവർത്തിച്ചു.  

അവലംബം തിരുത്തുക

  1. "Five decades of Tamil Poetry by Rajaram Brammarajan". museindia.com. Archived from the original on 2014-01-04. Retrieved 5 July 2013.
  2. "Indian Poets Writing in Tamil". oocities.org. Retrieved 5 July 2013.
  3. "A slice of the sixties brought to life by T. Ramakrishnan". thehindu.com. Retrieved 5 July 2013.
  4. LIS India Tamil Literature Archived 2014-02-04 at the Wayback Machine. Official website.
  5. SARAL award list Archived 2018-10-24 at the Wayback Machine. Retrieved 5 July 2013.
  6. "Vishnupuram Award 2014 event video". Youtube.com. Vishnupuram Ilakkiya Vattam. Retrieved 9 June 2016.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജ്ഞാനക്കൂത്തൻ&oldid=3653989" എന്ന താളിൽനിന്ന് ശേഖരിച്ചത്