ആർ.എൻ. ജോ ഡിക്രൂസ്

ഇന്ത്യന്‍ രചയിതാവ്‌
(ജോ ഡിക്രൂസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച തമിഴ് നോവലിസ്റ്റാണ് ആർ.എൻ. ജോ ഡിക്രൂസ്. രണ്ടു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരിയൻ എന്ന സിനിമക്ക് സംഭാഷണമെഴുതുകയും മത്സ്യത്തൊഴിലാളികളെക്കുറിച്ച് രണ്ട് ഡോക്യുമെന്ററികൾ നിർമ്മിക്കുകയും ചെയ്തു.

R. N. Joe D'Cruz
ജനനം1969
തൊഴിൽNovelist, Ship management
ജീവിതപങ്കാളി(കൾ)Sasikala

ജീവിതരേഖ

തിരുത്തുക

തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ ജോ ഇപ്പോൾ ചെന്നൈയിലാണ് താമസം. ഒരു ഷിപ്പിംഗ് കമ്പനിയിൽ വൈസ് പ്രസിഡന്റാണ്. ചെന്നൈ ലൊയോള കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദവും എം ഫില്ലും നേടി. കടലും മതേസ്യത്തൊഴിലാളി ജീവിതവുമാണ് ജോ കൃതികളുടെ കേന്ദ്ര പ്രമേയങ്ങൾ. [1] സംസ്കൃത ഭാഷ പ്രചരിപ്പിക്കുന്ന സംസ്കൃത ഭാരതി എന്ന സംഘടയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റാണ്.[2]

  • ആഴി ചൂഴ് ഉലക്(2005)
  • കോർവൈ (2009)
  • അസ്തിനപുരം (2016)

ഭീഷണിയും പ്രസാധകരുടെ നിരാകരണവും

തിരുത്തുക

ഫെയ്സ്ബുക്കിൽ മോദി അനുകൂല പോസ്റ്റിട്ടതിനെത്തുടർന്ന് 'ആഴി ചൂഴ് ഉലക്' (Ocean Ringed World) എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പുറത്തിറക്കുന്നതിൽ നിന്ന് പിൻമാറാൻ പ്രസാധകരായ നവയാന തീരുമാനിച്ചു.[3] [4]2009ൽ പുറത്തിറങ്ങിയ ജോയുടെ കോർക്കൈ എന്ന നോവലിൽ ക്രിസ്തു മതത്തെയും, പാതിരിമാരെയും, കന്യാസ്ത്രീകളേയും ഒക്കെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ട് എന്നാരോപിച്ച് 2015ൽ അദ്ദേഹത്തിനെതിരെ സിവിലായും ക്രിമിനലായും കേസുകൾ റെജിസ്റ്റർ ചെയ്യപ്പെട്ടു. 2016 ൽ “അസ്തിനപുരം” എന്ന തന്റെ മൂന്നാമത്തെ നോവലിന്റെ പ്രകാശന വേദിയിൽ വെച്ച്, നോവലെഴുത്ത് എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.[5]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2013)[6]
  1. B. Kolappan (July 25, 2011). "Sailing high as a writer". The Hindu. Retrieved 2013 ഡിസംബർ 18. {{cite news}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-09-21.
  3. "Pro-Modi stand stops D'Cruz book release". www.thehindu.com. Retrieved 15 ഏപ്രിൽ 2014. {{cite web}}: |first= missing |last= (help)
  4. "Celebrity Tamil novelist supports Narendra Modi, gets threat". indianexpress.com. Retrieved 15 ഏപ്രിൽ 2014.
  5. http://www.janamtv.com/2016/07/30/hippocratic-stand-joe-dcruz-perumal-murugan/#.V-HUrp7i1z0
  6. [sahitya-akademi.gov.in/sahitya-akademi/award2013-e.pdf "Sahitya Akademi Main Award 2013"] (PDF). www.sahitya-akademi.gov.in/‎. Retrieved 2013 ഡിസംബർ 18. {{cite web}}: Check |url= value (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആർ.എൻ._ജോ_ഡിക്രൂസ്&oldid=4019603" എന്ന താളിൽനിന്ന് ശേഖരിച്ചത്