പ്രമുഖ സ്പാനിഷ് രാഷ്ട്രീയ പ്രവർത്തകനും നരവംശ ശാസ്ത്രജ്ഞനുമാണ് ജോർദി സൽവഡോര് ഐ ഡച്ച് - Jordi Salvador i Duch. സ്‌പെയിനിലെ പതിനൊന്നാമത്തേയും പന്ത്രണ്ടാമത്തേയും നിയമ നിർമ്മാണ സഭയിൽ അംഗമായിരുന്നു. സ്‌പൈനിലെ റോവിറ ഐ വിർജിലി സർവ്വകലാശാലയിൽ നിന്ന് പൊതുവിദ്യഭ്യാസത്തിൽ ഡിപ്ലോമ നേടി. നരവംശ ശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. 2008 മുതൽ കാറ്റലോണിയ ജനറൽ യൂനിയൻ സെക്രട്ടറി ജനറലാണ് ഇദ്ദേഹം. 2015ൽ സ്പാനിഷ് പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു 2016ലെ സ്പാനിഷ് തിരഞ്ഞെടുപ്പിലും മത്സരിച്ചു. സീറ്റ് നിലനിർത്തി.[1],[2]

1964 ജൂലൈ 23ന് ജനിച്ചു.

രാഷ്ട്രീയ ജിവിതം

തിരുത്തുക

2015ൽ സ്പാനിഷ് പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു. വടക്കു കിഴക്കൻ സ്‌പെയിനിലെ തുറമുഖ നഗരമായ ടർറഗോണ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു വിജിയിച്ചു. 2016ലെ തിരഞ്ഞെടുപ്പിലും മത്സരിച്ചു. സീറ്റ് നിലനിർത്തി.സ്‌പെയിനിലെ പതിനൊന്നാമത്തേയും പന്ത്രണ്ടാമത്തേയും നിയമ നിർമ്മാണ സഭയിൽ അംഗമായിരുന്നു.

പ്രവർത്തനങ്ങൾ

തിരുത്തുക

പ്രഫസർ, റ്റർറഗോണയിലെ സാക്ര്ഡ് ഹേർട്ട് സ്‌കൂൾ (2016 ജനുവരി 13ന് സ്ഥാനമൊഴിഞ്ഞു.[3]

  • Futbol metàfora de una guerra freda. Un estudi Antropològic del Barça (2007)[4]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-30. Retrieved 2017-07-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-29. Retrieved 2021-08-30.
  3. http://www.congreso.es/docinte/registro_intereses_diputado_337.pdf
  4. "Osona Comarca". Archived from the original on 2007-05-20. Retrieved 2017-07-07.
"https://ml.wikipedia.org/w/index.php?title=ജോർദി_സൽവഡോര്_ഐ_ഡച്ച്&oldid=4082783" എന്ന താളിൽനിന്ന് ശേഖരിച്ചത്