ജോർജ് റോബർട്ട് കാറുത്തേഴ്സ്
ഒരു ആഫ്രിക്കൻ അമേരിക്കൻ ശാസ്ത്രജ്ഞനും, ഭൗതിക ശാസ്ത്രജ്ഞനും, ബഹിരാകാശ ശാസ്ത്രജ്ഞനുമാണ് ജോർജ് റോബർട്ട് കാറുത്തേഴ്സ് (ജനനം: ഒക്ടോബർ 1, 1939). 1972 ൽ അപ്പോളോ പതിനാറിലെ സുപ്രധാന ഉപകരണമായ അൾട്രാവയലറ്റ് ക്യാമറയും സ്പെക്ട്രോഗ്രാഫും വികസിപ്പിച്ചത് കാറുത്തേഴ്സ് ആയിരുന്നു. 1970 ൽ സൗരയൂഥത്തിന് വെളിയിൽ ഹൈഡ്രജൻ തന്മാത്രകളുടെ സാന്നിധ്യം അദ്ദേഹം കണ്ടെത്തി. 2003-ൽ കാറുത്തേഴ്‌സിനെ നാഷണൽ ഇൻവെന്റേഴ്‌സ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. മിഷിഗൺ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗിനായി ഓണററി ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ജോർജ് റോബർട്ട് കാറുത്തേഴ്സ് | |
---|---|
ജനനം | |
ദേശീയത | United States |
അറിയപ്പെടുന്നത് | Invention of the ultraviolet camera/spectograph |
പുരസ്കാരങ്ങൾ | Arthur S. Flemming Award (Washington Jaycees), 1970 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | physics |
ജീവചരിത്രം
തിരുത്തുക1939 ഒക്ടോബർ 1 ന് ഒഹായോയിലെ സിൻസിനാറ്റിയിൽ ജോർജ്ജിന്റെയും സോഫിയ കാരൂത്തേഴ്‌സിന്റെയും മകനായി കാറുത്തേഴ്‌സ് ജനിച്ചു.[1][2]പിതാവ് സിവിൽ എഞ്ചിനീയറും അമ്മ ഒരു വീട്ടമ്മയുമായിരുന്നു, കുടുംബം ആദ്യം ഒഹായോയിലെ മിൽഫോർഡിലായിരുന്നു താമസിച്ചിരുന്നത്. ചെറുപ്പത്തിൽത്തന്നെ ജോർജ്ജ് ഭൗതികശാസ്ത്രം, ശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിൽ താൽപര്യം വളർത്തി. ഡെലിവറി ബോയ് ആയി സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ കാർഡ്ബോർഡ് കുഴലുകളും ലെൻസുകളും ഉപയോഗിച്ച് പത്താം വയസ്സിൽ അദ്ദേഹം തന്റെ ആദ്യത്തെ ദൂരദർശിനി നിർമ്മിച്ചു.[3]
അവാർഡുകൾ
തിരുത്തുക- ആർതർ എസ്. ഫ്ലെമ്മിംഗ് അവാർഡ് (വാഷിംഗ്ടൺ ജെയ്സിസ്), 1970
- എക്സപ്ഷണൽ അച്ചീവ്മെന്റ് സയന്റിഫിക് അവാർഡ് മെഡൽ നാസ 1972
- ബ്ലാക്ക് എഞ്ചിനീയർ ഓഫ് ദി ഇയർ അവാർഡ് 1987 [4]
- വാർണർ പ്രൈസ് ഓഫ് ദ അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി
- നാഷണൽ സയൻസ് ഫൗണ്ടേഷൻ ഫെലോ
- ഓണററി ഡോക്ടർ ഓഫ് എഞ്ചിനീയറിംഗ്, മിഷിഗൺ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
- 2003-ൽ നാഷണൽ ഇൻവെന്റേഴ്‌സ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി [5]
- നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആന്റ് ഇന്നൊവേഷൻ, 2012
അവലംബം
തിരുത്തുക- ↑ "George Carruthers". Biography (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-04-23.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "George Carruthers". Inventors. The Black Inventor On-Line Museum. 2011. Archived from the original on 2013-08-18. Retrieved 13 November 2011.
- ↑ "Carruthers, James (1759–1832)", Oxford Dictionary of National Biography, Oxford University Press, 2018-02-06, retrieved 2019-07-02
- ↑ "Carruthers, George (1939- ) | The Black Past: Remembered and Reclaimed". www.blackpast.org (in ഇംഗ്ലീഷ്). Retrieved 2018-04-23.
- ↑ "11 African American Inventors Who Changed the World". www.msn.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-04-23.
പുറം കണ്ണികൾ
തിരുത്തുക- eBlack Studies
- George Carruthers, About[പ്രവർത്തിക്കാത്ത കണ്ണി]
- Notables, George Carruthers
- Biography of Carruthers from IEEE
- Video clip highlighting Dr. George Carruthers' distinguished career as a space scientist[പ്രവർത്തിക്കാത്ത കണ്ണി]
- Video of Carruthers talking about his work, from the National Science & Technology Medals Foundation