ജോർജ് എബ്രാഹം (ക്രിക്കറ്റ്)

അന്ധരുടേയും മറ്റു ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനാണ് ജോർജ് എബ്രാഹം. അന്ധരുടെ ക്രിക്കറ്റിനായി ലോക അന്ധ ക്രിക്കറ്റ് കൗൺസിൽ സ്ഥാപിക്കുകയും അന്ധർക്കായി മുന്ന് ലോക കപ്പ് മൽസരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജീവിത രേഖതിരുത്തുക

കേരളത്തിൽ നിന്നുള്ള മാതാപിതാക്കൾക്ക് 1958 ഒക്‌ടോബർ 31 ന് ലണ്ടനിൽ ജനിച്ചു. പത്ത് മാസം പ്രായമുള്ളപ്പോൾ എബ്രാഹമിന് പിടിപ്പെട്ടെ മെനിഞ്ചിറ്റിസ് കാരണം ഒപ്റ്റിക് നേർവിനും റെറ്റിനയ്ക്കും കേടുപാടുകൾ സംഭവിച്ചത്, അദ്ദേഹത്തിന്റെ കാഴ്ചശക്തിയെ ബാധിച്ചു. [1]

അദ്ദേഹത്തിന് രണ്ട് വയസുള്ളപ്പോൾ കുടുംബം ഇന്ത്യയിലേക്ക് തിരിച്ചെത്തി. മാതാപിതാക്കൾ എബ്രാഹമിനെ അന്ധർക്ക് പ്രത്യേകമുള്ള സ്കൂളിൽ അയയ്ക്കാതെ സാധാരണ വിദ്യാലയത്തിൽ വിട്ടാണ് പഠിപ്പിച്ചത്. ഇപ്പോൾ ഡൽഹിയിൽ താമസം.

പ്രവർത്തനങ്ങൾതിരുത്തുക

ലോക അന്ധ ക്രിക്കറ്റ് കൗൺസിൽതിരുത്തുക

ലോക അന്ധ ക്രിക്കറ്റ് കൗൺസിൽ (World Blind Cricket Council - WBCC) സ്ഥാപക ചെയർമാനാണ്. 2008 വരെ അദ്ദേഹം ചെയർമാനായിരുന്നു. ഈ കാലയളവിൽ മൂന്ന് ലോക കപ്പ മൽസരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വിവിധ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന നിയമങ്ങളെ ഏകീകരിച്ചതും ഇദ്ദേഹമാണ്.

ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷ ഫോർ ദ ബ്ലൈൻഡ്തിരുത്തുക

ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷ ഫോർ ദ ബ്ലൈൻഡ് എന്ന സംഘടനയുടെ സ്ഥാപകനാണ്.

സ്കോർ ഫൗണ്ടേഷൻതിരുത്തുക

അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്കോർ ഫൗണ്ടേഷൻ എന്ന സംഘടന ന്യൂ ഡൽഹിയിൽ സ്ഥാപിച്ചു. ഈ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 1990-ൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 19 ടീമുകളെ അണിനിരത്തി ഒരു ദേശീയ ടൂർണമെന്റ് നടത്തി. പിന്നീട് ബെംഗളൂരിവിൽ ദേശീയ ടൂർണമെന്റ് നടത്തി. ടീമുകളുടെ എണ്ണം വർദ്ധിച്ചതോടെ മേഖല തലത്തിൽ മൽസരം സംഘടിപ്പിക്കുകയും ഫൈനൽ മൽസരങ്ങൾ അഹമദാബാദിൽ 1993 ൽ നടത്തുകയും ചെയ്തു.

അവാർഡുകൾ / അംഗീകരങ്ങൾതിരുത്തുക

  • 1996 ലെ അറ്റ്‌ലാന്റ ഒളിമ്പിക്സിന്റെ ദീപശിഖ റാലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
  • 1993-ലെ സംസ്കൃതി അവാർഡ്
  • 1996-ലെ റോട്ടറി വൊക്കേഷൻ അവാർഡ്
  • 2003-ൽ റോട്ടറി ഫോർ ദ സേക് ഒഫ് ഹോണർ അവാർഡ്

കുടുംബംതിരുത്തുക

ഭാര്യ - രൂപ, മക്കൾ - നേഹ, താര

പുറം കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "George Abraham's Score Foundation helps visually impaired people lead normal lives". ശേഖരിച്ചത് 2015-06-05.