അന്ധ ക്രിക്കറ്റ്
പൂർണ്ണമായി കണ്ണ് കാണാത്തവർക്കും ഭാഗികമായി കണ്ണ് കാണാത്തവർക്കുമായി ക്രിക്കറ്റ് കളിയുടെ പ്രത്യേക കായികയിനമാണ് അന്ധ ക്രിക്കറ്റ് അഥവ അന്ധരുടെ ക്രിക്കറ്റ് (Blind Cricket) എന്ന പേരിലറിയപ്പെടുന്നത്. സാധാരണ സ്വീപ് ഷോട്ടെന്ന് പറയുന്ന ഷോട്ടുകളാണ് അന്ധരുടെ ക്രിക്കറ്റിൽ ഉപയോഗിക്കുക. അതുമൂലം ബോളിനെ അടിക്കാനുള്ള സാധ്യത ഏറ്റവും കൂടുതലാകുന്നു.
ലോക അന്ധ ക്രിക്കറ്റ് കൗൺസിൽ
തിരുത്തുക1996 മുതൽ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലാണ് (World Blind Cricket Council - WBCC) അന്ധരുടെ ക്രിക്കറ്റ് കളിയെ നിയന്ത്രിക്കുന്നത്. ജോർജ് എബ്രാഹം ആണ് ഈ കൗൺസിലിന്റെ സ്ഥാപകനും പ്രഥമ ചെയർമാനും.
കളിയുപകരണങ്ങൾ
തിരുത്തുക- ബോൾ - ചെറിയ സ്റ്റീൽ ഗോളങ്ങൾ നിറച്ച പ്ലാസ്റ്റിക് ബോളാണ് ഉപയോഗിക്കുന്നത്. സാധാരണ ക്രിക്കറ്റ് ബോളിനേക്കാൾ അല്പം വലിപ്പം കൂടുതലായിരിക്കും. കളിക്കാർക്ക് ബോളിൽ നിന്നുള്ള കിലുക്കം ശ്രദ്ധിച്ച് ബോളിന്റെ ദിശ മനസ്സിലാക്കാം.
- ബാറ്റ്, ഹെൽമറ്റ്, ഗ്ലൗസ്, ബോക്സ്, തുട ഗാർഡ്, കാൽ ഗാർഡ്, ഷൂസ്. എന്നിവയാണ് മറ്റ് ഉപകരണങ്ങൾ.
കളിനിയമങ്ങൾ
തിരുത്തുകവിവിധ രാജ്യങ്ങളിൽ നിലവിലിരുന്ന വിവിധ നിയമങ്ങളെ ഏകീകരിച്ചത് ഈ ലോക അന്ധ ക്രിക്കറ്റ് കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു. 1996 സെപ്തംബറിൽ ജോർജ് എബ്രാഹമിന്റെ നേതൃത്വത്തിൽ ആഗോള അന്ധ ക്രിക്കറ്റ് സംഘടനകൾ ഒത്ത് ചേർന്ന് കളിനിയമങ്ങൾ എകീകരിച്ചു. സാധാരണ ക്രിക്കറ്റിലെ നിയമങ്ങൾ പരമാവധി ഉൾപ്പെടുത്തിയാണ് ഈ കളിയും നടത്തുന്നത്.
കാഴ്ച ശക്തിയുടെ തോതനുസരിച്ച് കളിക്കാരെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ടീമിൽ മൂന്നുതരം കളിക്കാർ ഉണ്ടാകും. പൂർണ്ണമായു കാഴ്ചയില്ലാത്ത കളിക്കാർ ബി-ഒന്ന് വിഭാഗമാണ്. ബി-രണ്ട്, ബി-മൂന്ന് എന്നിങ്ങനെയാണ് അടുത്ത രണ്ട് വിഭാഗങ്ങൾ. ബി.ഒന്ന് വിഭാഗത്തിൽ നിന്ന് ചുരുങ്ങിയത് നാല് പേരെങ്ങിലും ബി-ഒന്ന് വിഭാഗത്തിൽ നിന്നായിരിക്കണമെന്ന നിബദ്ധനയുണ്ട്.
ഏകദിന മൽസരം നാല്പത് ഓവറാണ്.
ബി-ഒന്ന് വിഭാഗത്തിലെ കളിക്കാരൻ നേടുന്ന് ഓരോ റൺസിനും രണ്ട് റൺസ് വീതം ലഭിക്കും.
അന്ധരുടെ ക്രിക്കറ്റ് ലോകകപ്പ്
തിരുത്തുക- 2017 ൽ ഫെബ്രുവരിൽ ബാംഗ്ലൂരിൽ വെച്ച് നടന്ന T20 ലോകകപ്പ് മൽസരത്തിൽ ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വിജയിയായി. [1] [2]
- 2016 ൽ കൊച്ചിയിൽ വെച്ച് ആദ്യത്തെ T20 ഏഷ്യകപ്പ് മൽസരം നടന്നു. ഫൈനലിൽ ഇന്ത്യ പാകിസ്താനെ തോല്പിച്ച് ചാമ്പ്യന്മാരായി. [3]
- 2014 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് മൽസരത്തിൽ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തി. [4]
- 2012 ൽ ബാംഗ്ലൂരിൽ വെച്ച് ആദ്യത്തെ T20 ലോകകപ്പ് മൽസരം നടന്നു.
- 2006 ൽ ഇസ്ലമാബാദിൽ നടന്ന ലോകകപ്പ് മൽസരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താൻ വിജയിച്ചു.
- 2002 ൽ ചെന്നൈയിൽ നടന്ന ലോകകപ്പ മൽസരത്തിൽ സൗത്താഫ്രിക്കയെ പരാജയപ്പെടുത്തി പാകിസ്താൻ വിജയിച്ചു.
- 1998 ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യത്തെ ലോകകപ്പ് മൽസരത്തിൽ ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തി സൗത്താഫ്രിക്ക വിജയിച്ചു.
ചരിത്രം
തിരുത്തുക1922 ൽ അന്ധരായ രണ്ട് ഫാക്റ്ററി തൊഴിലാളികൾ ടിന്നിൽ കല്ലുകളിട്ട് തുടങ്ങിയ കളിയാണ്. [5]
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
2014-ലെ ലോകകപ്പ് നേടിയ ടീം പ്രധാനമന്ത്രിയോടൊപ്പം
അവലംബം
തിരുത്തുക- ↑ http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxNDAzMDU=&xP=Q1lC&xDT=MjAxNy0wMi0xMiAxNjo0MTowMA==&xD=MQ==&cID=MQ==
- ↑ http://www.mangalam.com/news/detail/79906-latest-news-india-won-the-blind-cricket-twenty20-match.html
- ↑ http://www.chandrikadaily.com/contentspage.aspx?id=137030[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "India beat Pakistan to win Blind Cricket World Cup". Retrieved 8 December 2014.
- ↑ "Museum Victoria. Collection notes on cane wicker cricket ball". Archived from the original on 2013-01-15. Retrieved 5 December 2012.
പുറം കണ്ണികൾ
തിരുത്തുക- Blink Cricket Nepal Archived 2015-10-16 at the Wayback Machine.
- Blind Cricket UK
- Pakistan Blind Cricket Council Archived 2010-11-15 at the Wayback Machine.
- Victorian Blind Cricket Association Archived 2016-02-29 at the Wayback Machine.
- Queensland Blind Cricket Association Archived 2015-10-24 at the Wayback Machine.
- Blind Cricket New South Wales
- World Blind Cricket Council Archived 2010-02-18 at the Wayback Machine.
- Pakistan Blind Cricket Council Archived 2010-11-15 at the Wayback Machine.
- Cricket Association for the Blind in India
- Cricket World Cup for Blind 2006 held in Pakistan Archived 2009-06-03 at the Wayback Machine.
- Pakistan wins blind cricket World Cup 2006 Archived 2009-06-08 at the Wayback Machine.
- Blind Cricket Ashes series, Sydney, December 2008 Archived 2015-09-16 at the Wayback Machine.
- South Africa, Pretoria blind cricket club Archived 2018-08-06 at the Wayback Machine.